തിരുവല്ല: ഐപിസി തിരുവല്ല സെന്റർ കൺവൻഷൻ – തിരുവചനോത്സവം നാളെ (ഏപ്രിൽ 9 വ്യാഴം) മുതൽ 12 വരെ നെടുമ്പ്രം ഐപിസി ഗോസ്പൽ സെൻ്റർ ഗ്രൗണ്ടിൽ നടക്കും.
നാളെ വൈകിട്ട് 6ന് പാസ്റ്റർ ഡോ.കെ.സി.ജോൺ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ സി.എക്സ്.ബിജു, സുരേഷ് ബാബു, റെജി മാത്യു, കെ.സി.തോമസ് എന്നിവർ വചനപ്രഭാഷണം നടത്തും.
10ന് (വെള്ളി) രാവിലെ 10 മണിക്ക് സംയുക്ത ഉപവാസ പ്രാർത്ഥന, 11ന് (ശനി) രാവിലെ 10 മണിക്ക് സോദരി സമാജം വാർഷിക സമ്മേളനം, 12ന് (ഞായർ) രാവിലെ 8.30ന് കർത്തൃമേശയോട് കൂടിയ സംയുക്ത ആരാധനയും നടക്കും.
ദിവസവും വൈകിട്ട് 5.30ന് തുടങ്ങുന്ന സംഗീത വിരുന്നിന് പ്രശസ്ത ആർട്ടിസ്റ്റുകളായ ലോർഡ്സൺ ആൻ്റണി, ഷാരോൺ വർഗീസ്, ജിബിൻ പൂവക്കാല, സാം പൂവച്ചൽ, ടിബിൻ തങ്കച്ചൻ, ജോൺസൺ അടൂർ, ഫേബ ലിജോ ക്രിസ്റ്റീന എന്നിവർ നേതൃത്വം നൽകും.
ജനറൽ കൺവീനർ സുധി ഏബ്രഹാം, പാസ്റ്റർ ചാക്കോ ജോൺ, പാസ്റ്റർ അജു അലക്സ്, റോയി ആന്റണി, ജോജി ഐപ്പ് മാത്യൂസ്, നെബു ആമല്ലൂർ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മറ്റി പ്രവർത്തിക്കുന്നു.



