പി.വൈ.പി.എ യു.എ.ഇ റീജിയൺ യൂത്ത് & ഫാമിലി കൗൺസിലിംഗ് മീറ്റിംഗ് ഏപ്രില് 21ന്

പി.വൈ.പി. എ യു.എ.ഇ റീജിയന്റെ ആഭിമുഖ്യത്തിൽ പ്രശസ്ത സൈക്കോളജിസ്റ്റ് ഡോ. ഫാബിൽ വർഗീസ് നേതൃത്വം നൽകുന്ന ‘CONNECT 2026’ എന്ന കൗൺസിലിംഗ് മീറ്റിംഗ് 2026 ഏപ്രിൽ 21 ന് സൂം പ്ലാറ്റ്ഫോമിൽ വച്ച് നടത്തപ്പെടുന്നു.

കൊച്ചിയിലെ ടോക് എച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ (TIST) അസോസിയേറ്റ് പ്രൊഫസറും കേരള സർക്കാരിന്റെ പ്രീമാരിറ്റൽ കൗൺസിലിംഗ് ഫാക്കൽറ്റിയുമായ ഡോ. ഫാബിൽ വർഗീസ് ‘ദൈവരൂപകല്പന vs ഇന്നത്തെ യാഥാർത്ഥ്യം’ (God’s Design vs Today’s Reality) എന്ന പ്രമേയത്തിലാണ് ക്ലാസുകൾ നയിക്കുക.

യുവതലമുറയും മുതിർന്നവരും ഒരുപോലെ ആശയക്കുഴപ്പത്തിലാകുന്ന ജീവിത പ്രശ്നങ്ങൾക്ക് ദൈവികമായ പരിഹാരം കണ്ടെത്താൻ ലക്ഷ്യമിടുന്ന ഈ ഓൺലൈൻ മീറ്റിംഗിൽ, കുടുംബബന്ധങ്ങൾ, മാനസിക സമ്മർദ്ദങ്ങൾ, ആധുനിക ജീവിതത്തിലെ വെല്ലുവിളികൾ എന്നിവയെ ദൈവരൂപകല്പനയുടെ വെളിച്ചത്തിൽ വിലയിരുത്തും.

ഈ അനുഗ്രഹീത മീറ്റിംഗിലേക്ക് എല്ലാവരെയും ദൈവനാമത്തിൽ സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്:
പാ. ഷിബു മുണ്ടപ്ലാക്കൽ– 050-8459417
റ്റോജോ തോമസ്– 054-5025750

വാർത്ത: പാ. തോമസ് ജോർജ്, വണ്ടിത്താവളം