മല്ലപ്പള്ളി സംയുക്ത വിബിഎസ് 6മുതൽ 11വരെ

മല്ലപ്പള്ളി: മല്ലപ്പള്ളിയിലെ കുട്ടികളുടെ ഏറ്റവും വലിയ അവധിക്കാല സംഗമമായ മല്ലപ്പള്ളി സംയുക്ത വിബിഎസിന്റെ ഒരുക്കങ്ങൾ പൂർത്തിയായി.

മല്ലപ്പള്ളിയിലും പരിസര പ്രേദേശങ്ങളിലും ഉളള വിവിധ ക്രിസ്തീയ സഭകളുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന 23മത് സംയുക്ത VBS കീഴ് വായ്‌പ്പൂർ ഷാലോം ചർച്ച് ഓഫ് ഗോഡ് ഹാളിൽ വച്ച് ഏപ്രിൽ 6 മുതൽ 11 വരെ രാവിലെ 8:30മുതൽ 12 വരെ നടത്തപ്പെടും.

മൂന്ന് വയസ്സ് മുതൽ 22 വയസ്സ് വരെയുള്ള കുട്ടികൾക്കും യുവാക്കൾക്കും വേണ്ടി ക്ലാസുകൾക്ക് തിരുവല്ല തിമത്തി ഇൻസ്റ്റിറ്റ്യൂട്ട് നേതൃത്വം നൽകും.

പാസ്റ്റർ സാംകുട്ടി മാത്യു (ചർച്ച് ഓഫ് ഗോഡ് മല്ലപ്പള്ളി സെന്റർ മിനിസ്റ്റർ )ഉത്ഘാടനം ചെയ്യും .
ജനറൽ കൺവീനഴ്സ് ആയ പാസ്റ്റർ ബെന്നി ജോസഫ്, പാസ്റ്റർ സിജു ഫിലിപ്പ് എന്നിവർക്കൊപ്പം പാസ്റ്റർമാരായ ബിജു തോമസ്, ഷാജി റ്റി ജോയി, ബിജോയ്‌ വര്ഗീസ്, ഷൈൻ പീറ്റർ, ജോൺ അബ്രഹാം, A. S ബാബു,ബ്ര. ബ്ലെസ്സൺ പുതുശ്ശേരി തുടങ്ങിയവർ നേതൃത്വം നൽകുന്നു. ഏപ്രിൽ 11ന് നടക്കുന്ന സമാധാന സന്ദേശ റാലി ശ്രീ മാത്യു റ്റി തോമസ് ഉദ്ഘാടനം ചെയ്യും.

തുടർന്നുള്ള പൊതുസമ്മേളനം മല്ലപ്പള്ളി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ കെ. ജി സാബു അധ്യക്ഷത വഹിക്കും. മല്ലപ്പള്ളി UPF ജനറൽ സെക്രട്ടറി പാസ്റ്റർ സാം പി ജോസഫ് പ്രധാന സന്ദേശം നൽകും.

കൂടുതൽ വിവരങ്ങൾക്കും സൗജന്യ വാഹന ക്രമീകരണങ്ങൾക്കും 9447303992.