ഡീഗോ ഗാർഷ്യയിലെ യുഎസ്-യുകെ സൈനിക താവളത്തിന് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായി റിപ്പോർട്ട്. അമേരിക്കയുടെയും ബ്രിട്ടന്റെയും സംയുക്ത സൈനിക താവളമുള്ള ദ്വീപാണ് ഡീഗോ ഗാർഷ്യ. ‘ദി വാൾ സ്ട്രീറ്റ് ജേണൽ’ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
മിസൈലുകളിൽ ഒന്ന് യാത്രാമധ്യേ പരാജയപ്പെട്ടതായും രണ്ടാമത്തേത് ഒരു യുഎസ് യുദ്ധക്കപ്പലിൽ നിന്ന് തൊടുത്തുവിട്ട മിസൈൽ ഉപയോഗിച്ച് തകർത്തതായും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യൻ മഹാസമുദ്രത്തിലാണ് ഡീഗോ ഗാർഷ്യ സ്ഥിതി ചെയ്യുന്നത്. റിപ്പോർട്ടുകളോട് വൈറ്റ് ഹൗസും വാഷിങ്ടനിലെ ബ്രിട്ടീഷ് എംബസിയും ഉടനടി പ്രതികരിച്ചില്ലെന്ന് റോയിട്ടേഴ്സ് വാർത്താ ഏജൻസി അറിയിച്ചു.



