പോൾ തങ്കയ്യക്കെതിരെ കടുത്ത നടപടി; 6 വർഷത്തേക്ക് ഇനി നേതൃസ്ഥാനത്തേക്ക് മത്സരിക്കാനാവില്ല; കർണാടക സൂപ്രണ്ട് സ്ഥാനവും ഒഴിയും

തങ്കയ്യയ്ക്കെതിരെ കടുത്ത നടപടിയുമായി അഖിലേന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ പ്രസ്ബിറ്ററി. ഏ.ജി.ഐ ജനറൽ പ്രസ്ബിറ്ററി 6 വർഷത്തേക്ക് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ നിന്നും വിലക്കി.

2025 ജൂൺ 10 ന് ബാംഗ്ളൂരിൽ വെച്ച് നടന്ന അഖിലേന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് 11-ാമത് കോൺഫ്രൻസിൻ്റെ നടത്തിപ്പിൽ ഗുരുതരമായ വീഴ്ച പോൾ തങ്കയ്യയുടെ ഭാഗത്തു നിന്ന് ഉണ്ടായതിനെ തുടർന്ന് നിയമിച്ച അന്വേഷണ കമ്മീഷനുകളുടെ കണ്ടെത്തല്ലിൻ്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

ഇന്ന് ചെന്നെയിൽ വെച്ച് നടന്ന അഖിലേന്ത്യ ജനറൽ പ്രസ്ബിറ്ററിയാണ് കർശനമായ നടപടി സ്വീകരിച്ചത്. ഇന്നുമുതൽ 6 വർഷത്തേക്ക് അസംബ്ലീസ് ഓഫ് ഗോഡിൻ്റെ യാതൊരുവിധ ഔദ്യോഗിക സ്ഥാനങ്ങളിലേക്കും മൽസരിക്കാനാവില്ല.

ഈ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ കർണ്ണാടക അസംബ്ലീസ് ഓഫ് ഗോഡിൻ്റെ സൂപ്രണ്ട് സ്ഥാനത്തു നിന്നും തങ്കയ്യ മാറി നിൽക്കേണ്ടിവരും.