എബി ജോയ്
പുൽപ്പള്ളി

ഇന്നത്തെ മാറിക്കൊണ്ടിരിക്കുന്ന ലോകത്ത്, കുടുംബം എന്ന വലിയ സത്യം പലപ്പോഴും ചോദ്യം ചെയ്യപ്പെടുകയാണ്. സോഷ്യൽ മീഡിയയിലെ മിഥ്യാധാരണകളും ഉപദേശങ്ങളും കേട്ട് ജീവിതം നരകമാക്കുന്നവരുടെ എണ്ണം കൂടിവരുന്നു. ഒരു നല്ല നാടും ദേശവും ഉണ്ടാകണമെങ്കിൽ അവിടെ നല്ല കുടുംബങ്ങൾ ഉണ്ടാകണം. കുടുംബജീവിതം വിജയകരമാക്കാൻ നാം അറിഞ്ഞിരിക്കേണ്ട ചില പച്ചയായ സത്യങ്ങളുണ്ട്.
പണവും കാഴ്ചപ്പാടുകളും
ഭർത്താവിന് ഒത്തിരി പൈസ കിട്ടിയാൽ തന്റെ ഭാര്യയെയും മക്കളെയും നല്ല രീതിയിൽ നോക്കണം എന്ന് അവൻ ചിന്തിക്കും.
എന്നാൽ ചില സന്ദർഭങ്ങളിൽ സ്ത്രീകൾക്ക് ഒത്തിരി പൈസ കിട്ടിയാൽ “ഇനി ഞാൻ ഭർത്താവിന്റെ അടിമയല്ല, എനിക്ക് സ്വന്തം കാലിൽ നിൽക്കാം” എന്ന തെറ്റായ ചിന്താഗതി ഉടലെടുക്കാറുണ്ട്.
പല കുടുംബങ്ങളും തകരുന്നത് ഈ ഒരു ചിന്തയിൽ നിന്നാണ്. പണം സൗകര്യങ്ങൾ വർദ്ധിപ്പിക്കാനായിരിക്കണം, മറിച്ച് ബന്ധങ്ങൾ മുറിക്കാനാവരുത്.
ശരീരത്തിന്റെ വിശുദ്ധി
വിവാഹത്തിനുമുമ്പുള്ള എല്ലാവിധ അവിഹിത, ശാരീരിക ബന്ധങ്ങളും തെറ്റാണ്. നമ്മുടെ ശരീരം പരിശുദ്ധമാണ്, അത് ഒരാളുടെ മുൻപിൽ മാത്രം പ്രദർശിപ്പിക്കേണ്ടതാണ്.
നമ്മുടെ ശരീരം ഒരു ‘പബ്ലിക് ടോയ്‌ലറ്റ്’ അല്ല. ഒരു പബ്ലിക് ടോയ്‌ലറ്റ് എത്ര ക്ലീൻ ചെയ്താലും അത് പബ്ലിക് ടോയ്‌ലറ്റ് തന്നെയായിരിക്കും. അതുകൊണ്ട് വിവാഹത്തിന് മുൻപ് ഒരുവിധ ബന്ധങ്ങളിലും പോയി ചാടരുത്. ആ വിശുദ്ധി കാത്തുസൂക്ഷിക്കുന്നത് നിങ്ങളുടെ അന്തസ്സാണ്.
കുടുംബം: സ്നേഹത്തിന്റെ തണൽ
ഭാര്യ ഭർത്താവിന്റെ അടിമയല്ല, അവർ പരസ്പരം തുണയാകേണ്ടവരാണ്. അവിടെ ആരും വലിയവരോ ചെറിയവരോ അല്ല.
കുറവുകൾ നികത്തുക:
പങ്കാളിയുടെ കുറവുകൾ കണ്ടുപിടിച്ച് കുറ്റപ്പെടുത്തുകയല്ല വേണ്ടത്. പകരം, “നിന്റെ എന്തുകുറവിലും അത് നികത്താൻ ഞാൻ ഒപ്പമുണ്ട്” എന്ന് പറഞ്ഞ് ചേർത്തുപിടിക്കണം.
ബഹുമാനം:
സ്നേഹത്തോടൊപ്പം തന്നെ പരസ്പര ബഹുമാനവും കുടുംബത്തിൽ അനിവാര്യമാണ്.
സ്വപ്നലോകത്തല്ല, യഥാർത്ഥ്യത്തിൽ ജീവിക്കുക
രണ്ടാം വിവാഹക്കാർ അല്ലെങ്കിൽ വേർപിരിഞ്ഞവർ ആരും തന്നെ പൂർണ്ണ തൃപ്തിയോടെയോ സന്തോഷത്തോടെയോ അല്ല ജീവിക്കുന്നത് എന്നതാണ് വാസ്തവം. അവർ നൂറു ശതമാനം അഡ്ജസ്റ്റ്മെന്റിൽ കഴിയുന്നവരാണ്. ഇതിന്റെ കാൽഭാഗം അഡ്ജസ്റ്റ്മെന്റ് ആദ്യവിവാഹത്തിൽ ചെയ്തിരുന്നു എങ്കിൽ പലർക്കും വേർപിരിയേണ്ടി വരില്ലായിരുന്നു.
മറ്റുള്ളവരുടെ ഉപദേശങ്ങൾ കേട്ട് സ്വന്തം കുടുംബം നശിപ്പിക്കരുത്. സോഷ്യൽ മീഡിയ നൽകുന്ന ‘ഫേക്ക്’ ഉപദേശങ്ങൾ കേട്ട് ജീവിതം നരകമാക്കാതെ, ഉള്ളതിൽ സന്തോഷിച്ച് നന്ദിയോടെ ജീവിക്കുക. അവിഹിതം ഒരിക്കലും ജീവിതത്തിൽ സംഭവിക്കാതിരിക്കട്ടെ. വിശ്വസ്തതയോടെ പരസ്പരം സ്നേഹിച്ചും ചേർത്തുപിടിച്ചും മുന്നോട്ട് പോയാൽ നിങ്ങൾ ഈ ലോകത്തിലെ രാജാവും രാജ്ഞിയും ആയിരിക്കും.



