കോട്ടയം: മലയാള മനോരമ നോൺ ജേർണലിസ്റ്റ് യൂണിയൻ പ്രസിഡൻ്റായി തുടർച്ചയായി നാല്പതു വർഷം സേവനമനുഷ്ഠിച്ച സംക്രാന്തി മാമ്മൂട് വ്ലാകത്ത് പരേതനായ വി.സി. കുരിയൻ്റെ ഭാര്യ റിട്ട അധ്യാപിക കെ.എ. ഏലിയാമ്മ (84) അന്തരിച്ചു.
പാറമ്പുഴ ഹോളി ഫാമിലി, ചെറുവണ്ടൂർ സെൻ്റ് സെബാസ്റ്റ്യൻസ് സ്‌കൂളുകളിൽ അധ്യാപികയായിരുന്നു.
ഡഫ് എജ്യൂക്കേറ്ററും ‘മുദ്രനടനം’ കലാരൂപത്തിൻ്റെ ഉപജ്ഞാതാവുമായ സിൽവി മാക്സി മേനയുടെ മാതാവാണ്. അറിയപ്പെടുന്നപത്രപ്രവർത്തകനും കഥാകൃത്തുമായ മാക്സി വിശ്വാസ് മേന മരുമകനാണ്.
മറ്റുമക്കൾ : രാജേഷ്, സജി.
മറ്റുമരുമക്കൾ: ഗീത പ്രീതി.



