സമയം വിലപ്പെട്ടതാണ്.. സമയം എന്തിന് വേണ്ടി ചിലവഴിക്കുന്നു എന്നത് നമുക്ക് സ്വയം വിലയിരുത്താം

ജീവിതത്തിലും ബിസിനസ്സിലും വിജയം കൊയ്ത വ്യക്തിയായിരുന്നു അവര്‍.

ഒരിക്കല്‍ ഒരാള്‍ അവരോട് തന്റെ വിജയത്തിന്റെ രഹസ്യം ചോദിച്ചപ്പോള്‍ അവര്‍ ഇങ്ങനെ പറഞ്ഞു: മറ്റുളളവരോട് ചെറിയ കാര്യങ്ങള്‍ക്ക് വേണ്ടി യുദ്ധം ചെയ്യുന്നത് ഞാന്‍ നിര്‍ത്തി, എന്നെക്കുറിച്ച് അപവാദം പറയുന്നതിന് ചെവികൊടുക്കാതായി, മറ്റുളളവരുടെ ശ്രദ്ധകിട്ടുന്നതിന് വേണ്ടി നടത്തിയ പോരാട്ടങ്ങള്‍ നിര്‍ത്തി, നാട്ടുകാരുടേയും വീട്ടുകാരുടെയും പ്രതീക്ഷകള്‍ നിറവേറ്റാനുളള നെട്ടോട്ടം നിര്‍ത്തി, എന്റെ അവകാശങ്ങള്‍ക്ക് വേണ്ടി വിഢ്ഢികളോട് വാദിക്കുന്നത് നിര്‍ത്തി, അതൊരു തിരിച്ചറിവായിരുന്നു പൊരുതാന്‍ മറ്റൊന്നുമില്ലാത്തവര്‍ക്ക് വേണ്ടിയാണ് ഞാന്‍ ഈ പോരാട്ടമെല്ലാം നടത്തിയത് എന്ന തിരിച്ചറിവ്.

ഓരോ ചെറിയ വഴക്കുകളും ഉപേക്ഷിച്ച ദിവസമെല്ലാം ഞാന്‍ വിജയിക്കാന്‍ തുടങ്ങിയ ദിവസങ്ങളായിരുന്നു. എന്റെ പോരാട്ടത്തിന്റെ ലക്ഷ്യം ഞാന്‍ മാറ്റി, എന്റെ ദര്‍ശനങ്ങള്‍ക്ക് വേണ്ടിയും, എന്റെ സ്വപ്നങ്ങള്‍ക്ക് വേണ്ടിയും എന്റെ ആശയങ്ങള്‍ക്കുവേണ്ടിയും ഞാന്‍ പോരാടാന്‍ തുടങ്ങി. അതായിരുന്നു എന്റെ വിജയരഹസ്യം. അവര്‍ പുഞ്ചിരിച്ചു.

നഷ്ടപ്പെട്ടാല്‍ തിരിച്ചുപിടിക്കാനാവാത്ത ഒന്നാണ് സമയം. സമയം വിലപ്പെട്ടതാണ്.. ആ സമയം എന്തിന് വേണ്ടി ചിലവഴിക്കുന്നു എന്നത് നമുക്ക് സ്വയം വിലയിരുത്താം

– ശുഭദിനം.