തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കേരളത്തില്‍ ഭരണമാറ്റമുണ്ടാകുമെന്ന് പ്രവചിച്ച് ലോക് പോളിൻ്റെ പ്രീ-ഇലക്ഷൻ സർവേ ഫലം.
നിയമസഭ തെരഞ്ഞടുപ്പില്‍ യുഡിഎഫിന് മുന്‍തൂക്കം ഉണ്ടാകുമെന്ന സൂചനയാണ് സർവേയിലുള്ളത്. 81മുതല്‍ 86 സീറ്റുകള്‍ വരെ യുഡിഎഫ് നേടുമെന്നും, എല്‍ഡിഎഫിന് 51 മുതല്‍ 59 വരെ സീറ്റ് ലഭിച്ചേക്കാമെന്നും സർവേ പറയുന്നു. ബിജെപിക്ക് രണ്ട് സീറ്റ് ലഭിക്കുമെന്നും സർവേയിലുണ്ട്. ഫെബ്രുവരി 9 മുതല്‍ 24 വരെ 140 നിയോജക മണ്ഡലങ്ങളിലെ 42,000 പേരില്‍ നിന്ന് വിവരശേഖരണം നടത്തിയാണ് സർവേ ഫലം പുറത്തുവിട്ടതെന്ന് ഏജന്‍സി അറിയിച്ചു.



