പാസ്റ്റർ ജോൺ ഡാനിയലിൻ്റെ ഭാര്യ തങ്കമ്മ ജോൺ നിത്യതയിൽ; സംസ്കാരം നാളെ

പത്തനംതിട്ട: കുടശ്ശനാട് പീടികയിൽ പരേതനായ മത്തായി വർഗീസിന്റെ മകളും പടിഞ്ഞാറെ കളയ്ക്കാട്ട് കല്ലിമേൽ കുടുംബാംഗവും, ഫിലദിൽഫിയ ഫെൽല്ലോഷിപ്പ് ചർച്ച് ശുശ്രൂഷകനുമായ പാസ്റ്റർ ജോൺ ദാനിയേലിന്റെ സഹധർമ്മിണി തങ്കമ്മ ജോൺ (84) 16-02-2026 ൽ ഹൗസ് നമ്പർ 51, രാജേശ്വ കോളനി, നീമച്ച് (മധ്യപ്രദേശ്) നിര്യാതയായി.

പരേത ഫിലദിൽഫിയാ ഫെൽലോഷിപ്പ് ചർച്ച് നീമച്ച് (മദ്ധ്യപ്രദേശ്) അംഗവും ആയിരുന്നു. CRPF ൽ വാർഡ് ഐസിയായി സേവനം അനുഷ്ഠിച്ചിരുന്നു.

ശവസംസ്കാര ചടങ്ങുകൾ 18 ആം തിയതി ഉച്ചകഴിഞ്ഞു രണ്ട് മണിക്ക് വീട്ടിൽ നിന്നും ആരംഭിച്ച് 4 മണിക്ക് CRPF ക്യാമ്പസിൽ ഉള്ള ക്രിസ്ത്യൻ സെമിത്തേരിയിൽ സംസ്കരിക്കുന്നതും ആണ്.

മക്കൾ: ലിൻസി സാബു, സിനി ജോൺ, ക്രിസ്റ്റി ജോൺ, മരുമക്കൾ : കെ. എം. സാബു, റെജി ജോർജ്, പ്രിസ്ക്കില്ല ക്രിസ്റ്റി.
കൊച്ചു മക്കൾ: സോഫിയ, സിൽവിയ, ഷാലോം. ഷിഫാ, ഷാരോൺ, അനുഷ, നിത്യാഷ, നിവേദ്, എലേജ, ഹെസേക്യാ.

Contact Person: +91 9425973515 John Daniel