ഹൂസ്റ്റൺ: 2026 ജൂലൈ 23 മുതൽ 26 വരെ ഹൂസ്റ്റണിൽ നടക്കാനിരിക്കുന്ന അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യ ഫെലോഷിപ്പ് ഓഫ് നോർത്ത് അമേരിക്ക (AGIFNA) യുടെ ഇരുപത്തിയെട്ടാമത് ഫാമിലി കോൺഫറൻസ് വിജയകരമായി സംഘടിപ്പിക്കുന്നതിനായി ലോക്കൽ കമ്മിറ്റി രൂപീകരിക്കപ്പെട്ടു.
കോൺഫെറെൻസ് നാഷണൽ കൺവീനർ പാസ്റ്റർ തോമസ് ഏബ്രഹാമിന്റെ അധ്യക്ഷതയിൽ ഇമ്മാനുവേൽ എ ജി ചർച്ചിൽ ചേർന്ന യോഗത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഹൂസ്റ്റൺ പട്ടണത്തിലെ എല്ലാ എ. ജി. സഭകളും പങ്കെടുത്ത യോഗത്തിൽ താഴെപ്പറയുന്നവരെ വിവിധ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുത്തു.


ലോക്കൽ കൺവീനർ : പാ. ബെഥേൽ സാമുവേൽ, ലോക്കൽ കോർഡിനേറ്റർ : ജോൺ ലൂക്കോസ്, ലോക്കൽ സെക്രട്ടറി: ജോർജ് മാത്യു, ലോക്കൽ ട്രഷറാർ: ജോഷ്വ അലക്സാണ്ടർ, ലോക്കൽ യൂത്ത് കോർഡിനേറ്റർസ്: ഡോ. ഡെന്നി & തബീഥ തോമസ്, ലോക്കൽ ലേഡീസ് കോർഡിനേറ്റർ: മേരി തോമസ്, വർഷിപ് കോർഡിനേറ്റർ: ഡോ. ടോം ഫിലിപ്പ്, റെജിസ്ട്രേഷൻ : മാത്യു ഏബ്രഹാം, റിസപ്ഷൻ : ബാബു ലൂക്കോസ്, ഫുഡ് : ഷാജി തോമസ്, അഷേർസ് : ജോൺ ഐസക്, സ്റ്റേജ് : പാ. ജോൺ ലാൽ, ഓഫറിങ്: ഏലിയാച്ചൻ മാണി, പബ്ലിസിറ്റി: സിബിൻ ഗ്ലാഡ്സൺ, ട്രാൻസ്പോർട്ടേഷൻ: വിനോദ് സ്കറിയ, മെഡിക്കൽ: ഷൈനി ജോർജ്, മിനിസ്റ്റേഴ്സ്: പാ. ജോൺ സി. ഡാനിയേൽ, ഫണ്ട് റെയ്സിംഗ്: സന്തോഷ് മക്കാടൻ, സൗണ്ട് സിസ്റ്റം: സാജൻ സൈമൺ, ഹോളി കമ്മ്യൂണിയൻ: പാ. സാജു തോമസ്


നാഷണൽ, ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ, വിപുലമായ തയ്യാറെടുപ്പുകളും പദ്ധതികളും ഉത്സാഹപൂർവം മുന്നോട്ട് പോകുന്നു. ഹൂസ്റ്റൺ നഗരവും അതിനുചുറ്റുമുള്ള എ.ജി. സമൂഹവും പ്രതീക്ഷയോടെ ഈ അനുഗ്രഹീത സമ്മേളനത്തിനായി ഒരുങ്ങുകയാണ്.



