ബന്ധങ്ങളുടെ ബലത്തിലും സുരക്ഷയിലും നമുക്ക് ശ്രദ്ധചെലുത്താം

ചക്രവര്‍ത്തി യുദ്ധം ജയിച്ചു വരികയാണ്. നഗരവീഥിയില്‍ അദ്ദേഹത്തെ കാണാന്‍ ജനങ്ങള്‍ നില്‍ക്കുന്നു.

റാണിയും മക്കളും ഒരു ഉയര്‍ന്ന പീഠത്തില്‍ ഉപവിഷ്ടരാണ്. റാണിയുടെ മടിയിലിരുന്ന രാജകുമാരന്‍ ചക്രവര്‍ത്തിയുടെ രഥം അടുത്തെത്തിയപ്പോള്‍ മുന്നോട്ട് ചാടി ഓടി. സൈന്യാധിപന്‍ അവനെ തടഞ്ഞു നിര്‍ത്തി പറഞ്ഞു: അങ്ങോട്ട് പോകാന്‍ പാടില്ല. ചക്രവര്‍ത്തി വരുന്നത് കണ്ടില്ലേ..

അപ്പോള്‍ രാജകുമാരന്‍ പറഞ്ഞു: അങ്ങേക്ക് അദ്ദേഹം ചക്രവര്‍ത്തിയായിരിക്കാം. എനിക്ക് അദ്ദേഹം എന്റെ അച്ഛനാണ്!

ആരും എല്ലാവര്‍ക്കും ഒരുപോലെയല്ല. ഓരോരുത്തരും തനിക്കാരാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് പരസ്പരം ഇടപഴകുന്നത്.

സ്വാതന്ത്ര്യവും അടുപ്പവും ബഹുമാനവുമെല്ലാം പ്രകടിപ്പിക്കുന്നത് അവനവനുമായുളള ബന്ധത്തെ അടിസ്ഥാനമാക്കിയാണ്.

പലപ്പോഴും നമുക്ക് ബന്ധങ്ങളുടെ പല തട്ടുകളിലൂടെ കടന്നുപോയേ മതിയാകൂ. സുരക്ഷിതമായിരിക്കുന്ന ബന്ധങ്ങളില്‍ പാളിച്ച പറ്റിയാല്‍ അതേ വിടവുകളിലേക്ക് അനാവശ്യബന്ധങ്ങള്‍ ഊര്‍ന്നിറങ്ങും.

ഇത്തരം ബന്ധങ്ങളില്‍പെട്ട് സ്വയം നഷ്ടപ്പെടാതിരിക്കാന്‍ ശ്രമിക്കണം. ബന്ധങ്ങളുടെ ബലത്തിലും സുരക്ഷയിലും നമുക്ക് ശ്രദ്ധചെലുത്താം

– ശുഭദിനം.