കൊച്ചി : ഹോളി ബീറ്റ്സിന്റെ നാലു പതിറ്റാണ്ട് പിന്നിടുന്ന ക്രിസ്തീയ സംഗീത ശുശ്രൂഷയുടെ വാർഷികത്തോടനുബന്ധിച്ച് മെഗാ ക്രിസ്ത്യൻ മ്യൂസിക് കൺസേർട്ട് “ഹോളി നൈറ്റ് 2026” കൊച്ചി ഇടപ്പള്ളിയിൽ നടക്കും.

ഇടപ്പള്ളി പത്തടിപ്പാലം ബ്ലെസ്സിംഗ് ടുഡേ ഇന്റർനാഷണൽ ചർച്ചിൽ ഫെബ്രുവരി 14 ശനി വൈകുന്നേരം 5.30 മുതൽ നടക്കുന്ന മ്യൂസിക് ഇവന്റിൽ കേരളത്തിലെ പ്രശസ്തരായ 40-ൽ പരം ഗായകരും സംഗീതജ്ഞരും അണിനിരക്കും. സാംസൺ കോട്ടൂർ ആണ് ഓർക്കസ്ട്ര നയിക്കുന്നത്.

ജോസ് ജോർജ് (ഹോളി ബീറ്റ്സ്) ജനറൽ കൺവീനറായി, വിപുലമായ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയാകുന്നു.
40-ൽ പരം വർഷത്തെ ദൈവിക വിശ്വസ്തതയുടെ സ്തോത്രാർപ്പണമാ യാണ് പ്രോഗ്രാം നടക്കുന്നത്.
ക്രിസ്തീയ സംഗീത ലോകത്ത് ചിരപ്രതിഷ്ഠ നേടിയ ഒരു സംഗീത ഗ്രൂപ്പാണ് ഹോളി ബീറ്റ്സ്. 1982 മുതൽ പ്രവർത്തനം ആരംഭിച്ച ഹോളി ബീറ്റ്സ് ആയിരത്തിലധികം സ്റ്റേജ് പ്രോഗ്രാമുകളിൽ പങ്കെടുത്തിട്ടുണ്ട്.



