ചിക്കാഗോ: ജൂലൈ 2-5 വരെ ചിക്കാഗോയിൽ നടക്കുന്ന നാൽപ്പതാമത് പിസിനാക്കിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 15 ഞായറാഴ്ച ഡാല്ലസിൽ വച്ച് പ്രത്യേക സമ്മേളനം നടത്തുന്നു.
ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിൽ വൈകിട്ട് അഞ്ചുമണിക്ക് ആരംഭിക്കുന്ന സമ്മേളനത്തിൽ റവ ബില്ലി ആങ്കർ മുഖ്യ സന്ദേശം നൽകും. പിസിനാക്ക് ദേശീയ ഭാരവാഹികളായ കൺവീനർ പാസ്റ്റർ ജോർജ് കെ സ്റ്റീഫൻസൺ, സെക്രട്ടറി സാം മാത്യു, ട്രഷറർ പ്രസാദ് ജോർജ് സിപിഎ, ഡോ ജോനാഥൻ ജോർജ്, ജീന വിൽസൺ എന്നിവർ പങ്കെടുക്കും.
ഡാല്ലസിൽ നിന്നുള്ള ദേശീയ കമ്മിറ്റി അംഗങ്ങളായ പാസ്റ്റർ തോമസ് മുല്ലക്കൽ, ഏബ്രഹാം മോനിസ് ജോർജ് എന്നിവർ യോഗത്തിന് നേതൃത്വം നൽകും. ഡാളസ് സിറ്റിയിലെ കൊയർ അംഗങ്ങൾ പ്രയ്‌സ് ആൻഡ് വർഷിപ്പിന് നേതൃത്വം നൽകും.
വാർത്ത: കുര്യൻ ഫിലിപ്പ്
നാഷണൽ മീഡിയ കോർഡിനേറ്റർ



