പാലക്കാട് നോർത്ത് സെൻ്റർ കൺവൻഷൻ
ഫെബ്രുവരി 19 വ്യാഴം മുതൽ 22 ഞായർ വരെ കരിമ്പ സെലിബ്രേഷൻ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.
സെൻ്റർ മിനിസ്റ്റർ പാസ്റ്റർ എം.വി. മത്തായി പ്രാർത്ഥിച്ചു സമർപ്പിക്കുന്ന കൺവൻഷനിൽ കർത്തൃദാസന്മാരായ പാസ്റ്റർ ചെയ്സ് ജോസഫ്, പാസ്റ്റർ പി.റ്റി. തോമസ്, സിസ്റ്റർ ബെൻസി ജോൺസൺ ആയൂർ എന്നിവർ ദൈവവചന ശുശ്രൂഷ നിർവഹിക്കുന്നതും സെൻ്റർ സംഗീത ഗ്രൂപ്പായ അരോമ സിംഗേഴ്സ് സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നതുമാണ്.
കൺവെൻഷനോട് അനുബന്ധമായി പുത്രിക സംഘടനകളായ സൺഡേ സ്കൂളിൻ്റെയും പിവൈപിഎയുടെയും സംയുക്ത വാർഷിക യോഗവും വിമൻസ് ഫെല്ലോഷിപ്പിൻ്റെ വാർഷിക യോഗവും ഉണ്ടായിരിക്കുന്നതാണ്.
പാസ്റ്റർ എം.വി. മത്തായി (പ്രസിഡൻ്റ്), പാസ്റ്റർ സാം വർഗീസ് (വൈസ് പ്രസി.), പാസ്റ്റർ കെ. സിജു (സെക്രട്ടറി) ജോർജുകുട്ടി കെ.വി (ജോ.സെക്രട്ടറി), പാസ്റ്റർ ഫിന്നി മാത്യു (ട്രഷറാർ), പബ്ലിസിറ്റി കൺവീനർ ഇവ. കെ. വി. അശോകൻ എന്നിവരാണ് ഡി. ഭാരവാഹികൾ.
വാർത്ത: പാ. തോമസ് ജോർജ്, വണ്ടിത്താവളം



