ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുള്ള രണ്ടാമത്തെ ചിത്രവും പുറത്തുവന്നതിന് പിന്നാലെ വിശദീകരണവുമായി മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
ഒരിക്കല്‍ മാത്രം പോയി എന്ന് പറഞ്ഞത് ഓര്‍മപിശകാണെന്നും പുറത്തുവന്ന ചിത്രം എപ്പോഴത്തേതാണ് എന്ന് ഓര്‍ക്കുന്നില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പത്ത് തവണ പോയാലും അത് തുറന്നുപറയാന്‍ മടിയില്ല എന്നും ഗണ്മാന്‍മാരോട് ചോദിച്ചപ്പോള്‍ അവരും ഓര്‍ക്കുന്നില്ലെന്നാണ് പറഞ്ഞതെന്നും കടകംപള്ളി പറഞ്ഞു.
ഡിഗ്രിക്ക് റാങ്ക് ലഭിച്ച ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അമ്മാവന്റെ മകള്‍ക്ക് കടകംപള്ളി സുരേന്ദ്രന്‍ ഉപഹാരം നല്‍കുന്ന ചിത്രം പുറത്തുവന്നിരുന്നു.
ഇതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടായിരുന്നു കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം. മൊമെന്റോ കൊടുക്കല്‍ വലിയ സംഭവമല്ലെന്നും കടകംപള്ള പറഞ്ഞു. മന്ത്രിയായിരുന്ന കാലത്ത് മണ്ഡലത്തിന് പുറത്തുപോയിയും താന്‍ മൊമെന്റോ കൊടുത്തിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റി യഥാര്‍ത്ഥ ഭക്തന്‍ എന്നാണ് കരുതിയിരുന്നത്. മൊമെന്റോ സ്വീകരിച്ച കുട്ടിയോട് ചോദിച്ചാല്‍ കാര്യങ്ങള്‍ കൃത്യമായി അറിയാമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.



