ദുബായ്. ദി പെന്തക്കോസ്ത് മിഷൻ ( ന്യൂ ടെസ്റ്റ്മെന്റ് ചർച്ച്) ദുബായ് സെന്റർ പാസ്റ്റർ പാസ്റ്റർ പോൾ രാജ് സെബാസ്റ്റ്യൻ (67) കർതൃ സന്നിധിയിൽ.
ഭൗതിക ശരീരം മിഡിൽ ഈസ്റ്റിലുള്ള ശുശ്രൂഷകർക്കും വിശ്വാസികൾക്കും പൊതുദർശനത്തിനും ശുശ്രൂഷയ്ക്കുമായി ഫെബ്രുവരി 7 ശനിയാഴ്ച ഉച്ചയ്ക്ക് 12:30 മുതൽ 2വരെ ദുബായ് അൽ-മുഹൈസ മെഡിക്കൽ ഫിറ്റ്നസ് എംബാമിംഗ് സെന്ററിൽ (സോനാപൂർ) സൗകര്യം ഒരുക്കിയിട്ടുണ്ട്.
സംസ്കാരം ഫെബ്രുവരി 9 തിങ്കൾ രാവിലെ 10ന് ചെന്നൈ ഇരുമ്പുലിയൂർ റ്റി.പി.എം ആസ്ഥാന മന്ദിരത്തിലെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തേരിയിൽ.
കഴിഞ്ഞ നാല് പതിറ്റാണ്ടിനടുത്ത് (38 വർഷം) ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ സെൻ്ററുകളിലും സൗദി അറേബ്യയിലും സഭയുടെ ശുശ്രൂഷകനായിരുന്നു. തമിഴ്‌നാട് തഞ്ചാവൂർ സ്വദേശിയാണ്.



