ചർച്ച് ഓഫ് ഗോഡ് ഫെലോഷിപ്പ് ഇൻ ഇന്ത്യ വാർഷിക കൺവൻഷൻ

ചർച്ച് ഓഫ് ഗോഡ് ഫെല്ലോഷിപ്പ് ഇൻ ഇന്ത്യ 39 -ാമത് ജനറൽ കൺവൻഷൻ CGFI ശാലേം ഗ്രൗണ്ടിൽ (പാലാ റോഡ്) വെച്ച് 2026 ഫെബ്രുവരി 5, 6, 7 (വ്യാഴം, വെള്ളി, ശനി) ദിവസങ്ങളിൽ വൈകിട്ട് 5:30 pm മുതൽ രാത്രി 9:30 pm വരെ നടത്തപ്പെടുന്നു.

ദൈവസഭാ പ്രസിഡൻ്റ് പാസ്റ്റർ ഷിജു ജേക്കബ് കണ്ണന്താനം ഉദ്ഘാടനം ചെയ്യുന്ന പ്രസ്തുത കൺവൻഷനിൽ, കർത്താവിൻ്റെ ദാസന്മാരാകുന്ന പാസ്റ്റർ രാജു ആനിക്കാട്, പാസ്റ്റർ ഷമീർ കൊല്ലം, പാസ്റ്റർ ഷിബിൻ സമൂവൽ എന്നിവർ വചനം സംസാരിക്കുന്നു.

ഈ ദിവസങ്ങളിൽ പത്രികാ സംഘടനകൾ ആകുന്ന evangelism board (6/2/2026 friday, 2pm to 3:30pm), CYF (7/2/2026 Saturday 2 pm to 4pm) സോദരീ സമാജം (7/2/2026 Saturday 10 am to 1pm) എന്നിവയിൽ പാസ്റ്റർ P T Thomas, സിസ്റ്റർ ശ്രീലേഖ മാവേലിക്കര, Dr. James V Zacharia എന്നിവർ വചനം സംസാരിക്കുന്നു.

ഗാന ശുശ്രൂഷകൾ ശാലേം ഗോസ്പൽ വോയ്സ് നിർവഹിക്കും. 8/2/2026 ഞായറാഴ്ച വിശുദ്ധ ആരാധനയോട് കൂടി കൺവൻഷൻ പര്യാവസാനിക്കും.

പ്രസ്തുത കൺവൻഷനിൽ പങ്കെടുക്കുവാൻ എല്ലാ പ്രീയപ്പെട്ടവരെയും യേശു ക്രിസ്തുവിൻ്റെ നാമത്തിൽ സ്വാഗതം ചെയ്യുന്നു