
കാലങ്ങൾ എത്ര കഴിഞ്ഞാലും ദൈവം നൽകിയ വാഗ്‌ദാനങ്ങൾ നിറവേറുക തന്നെ ചെയ്യുമെന്ന് റവ. ബാബു ജോൺ. മണ്ണാർകാട് സീയോൻ ഐ.പി.സി ചർച്ചിൽ ക്രൈസ്തവ ചിന്തയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഹാർവെസ്റ്റ് മിഷൻ കോളജിൻ്റെയും സഭകളുടേയും പ്രസിഡൻ്റായ അദ്ദേഹം .

നാം നമ്മെ ദൈവത്തിനായി സമർപ്പിക്കുമ്പോൾ ദൈവം നമുക്ക് നൽകിയ വാക്ക് എത്ര കാലം കഴിഞ്ഞാലും പാലിക്കുക തന്നെ ചെയ്യും. 50 വർഷം വടക്കേ ഇൻഡ്യയിൽ അനുഭവിച്ച ത്യാഗത്തിൻ്റെയും അനുഗ്രഹത്തിൻ്റേയും ഓർമ്മ പങ്കുവയ്ക്കുകയായിരുന്നു ബാബു ജോൺ.

പാസ്റ്റർ സാം വർഗീസ് അദ്ധ്യക്ഷത വഹിച്ചു. റിട്ട . പ്രൊഫ. ഡോ. ഓമന റസ്സൽ ഭാര്യാഭർതൃ ബന്ധത്തെ സഭയും ക്രിസ്തുവുമായുള്ള ബന്ധത്തോട് ബൈബിൾ താരതമ്യം ചെയ്തിരിക്കുന്നതിനെ കുറിച്ച് സംസാരിച്ചു.

ഒല്ലൂർ ഐ.പി .സി പാസ്റ്റർ ഓ.പി മത്തായി ആശംസാസന്ദേശം നൽകി. ഐ.പി.സി പാലക്കാട് ഡിസ്ട്രിക്ട് പ്രസിഡൻ്റ് പാസ്റ്റർ എം.വി. മത്തായി സമാപന സന്ദേശം നൽകി. കെ.എൻ റസ്സൽ ആമുഖ പ്രസംഗം നടത്തി. യോഗം കോർ – ഓർഡിനേറ്റ് ചെയ്ത ജോബി ഏബ്രഹാം സ്വാഗതം പറഞ്ഞു.

വരുമാനം തീരെക്കുറവുള്ള സഭാ ശുശ്രൂഷകന്മാർക്ക് സാമ്പത്തിക സഹായം നൽകി.





