കറുകച്ചാൽ സെന്റർ കൺവൻഷൻ

കറുകച്ചാൽ: ഐ പി സി കറുകച്ചാൽ സെന്റർ കൺവൻഷൻ 2026 ഫെബ്രുവരി 19 – 22 വരെ നെടുങ്ങാടപ്പള്ളി ബെഥേൽ ഓഡിറ്റോറിയത്തിൽ നടക്കും.

സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം പി ജോസഫ് കൺവൻഷൻ ഉദ്ഘാടനം ചെയ്യും.

പാസ്റ്റേഴ്സ് കെ സി തോമസ്, ബാബു ചെറിയാൻ, അനീഷ്‌ ഏലപ്പാറ, ഷിബിൻ സാമൂവേൽ, എന്നിവർ പ്രസംഗിക്കും.

ജെനോഷ് കെ ജോൺ ഓർകെസ്ട്രാ ഒരുക്കും. സെന്റർ ക്വയർ ഗാനങ്ങൾ ആലപിക്കും.

ഞായറാഴ്ച സംയുക്ത ആരാധന രാവിലെ 8.30ന് ആരംഭിക്കും.

പാസ്റ്റർമാരായ മാത്യു ഡേവിഡ്, ഐസക്ക് തോമസ് എന്നിവർ ജനറൽ കൺവീനർമാരായി ആയി പ്രവർത്തിക്കുന്നു.