റിപ്പബ്ലിക്ക് ദിനാഘോഷത്തിനിടെ ട്രെയിൻ അട്ടിമറിക്ക് സാധ്യത, ആര്‍പിഎഫ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു

ന്യൂഡല്‍ഹി: റിപ്പബ്ലിക്ക് ദിനാഘോഷത്തിനിടെ ട്രെയിൻ അട്ടിമറിക്ക് സാധ്യതയെന്ന റിപ്പോർട്ടിനെ തുടർന്ന് ആർപിഎഫ് ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു.

കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പിനെ തുടർന്ന് റെയില്‍വേ പ്രൊട്ടക്ഷൻ ഫോഴ്‌സ് ഉദ്യോഗസ്ഥർ പരിശോധന കർശനമാക്കി.

റെയില്‍വേ ട്രാക്കുകള്‍ക്ക് സമീപം നിർമാണ സാമഗ്രികളോ മറ്റ് വസ്തുക്കളോ അശ്രദ്ധമായി ഇടുന്നത് ഒഴിവാക്കണം.

റെയില്‍ പാളങ്ങളില്‍ അസ്വാഭാവികമായി എന്തെങ്കിലും കണ്ടാല്‍ ഉടൻ തന്നെ റിപ്പോർട്ട് ചെയ്യണമെന്ന് പൊതുജനങ്ങള്‍ക്ക് നിർദേശം നല്‍കി.

മുന്നറിയിപ്പിനെ തുടർന്ന് പ്രധാന റെയില്‍വേ സ്റ്റേഷനുകളിലും പരിസരങ്ങളിലും നിരീക്ഷണം ശക്തമാക്കി.

അനിഷ്ട സംഭവങ്ങള്‍ തടയുന്നതിനുള്ള എല്ലാ മുൻകരുതലും സ്വീകരിച്ചെന്ന് ആർപിഎഫ് വ്യക്തമാക്കി.