ന്യൂയോർക്ക് – ക്യൂൻസ് ചർച്ച് ഓഫ് ഗോഡ് പാസ്റ്റർ ബഞ്ചമിൻ പി. തോമസ് നിത്യതയിൽ

ക്യൂൻസ് ചർച്ച് ഓഫ് ഗോഡ് സഭാശുശ്രൂഷകൻ പാസ്റ്റർ ബഞ്ചമിൻ പി. തോമസ് (62) ഏതാനും മിനിറ്റുകൾക്ക് മുമ്പ് നിത്യതയിലേക്ക് ചേർക്കപ്പെട്ട വിവരം വ്യസന സമേതം അറിയിച്ചു കൊള്ളുന്നു.

കൊറോണ കാലത്ത് മാസങ്ങളോളം വെൻ്റിലേറ്ററിൽ കിടന്ന ശേഷം സൗഖ്യമായത് ഇംഗ്ലീഷ് പത്രങ്ങളിൽ വലിയ വാർത്തയായിരുന്നു. അടുത്ത നാളുകളിൽ വീണ്ടും ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഭാര്യ മേഴ്സി തോമസ് .
ഏക മകൾ അബിഗെയ്ൽ തോമസ്.
വിശദവിവരങ്ങൾ പിന്നീട്.