ഇടുക്കി മലയോര മേഖലയുടെയും വ്യവസായ കേന്ദ്രമായ ഏറണാകുളത്തിന്റെയും അതിർത്തി പങ്കിടുന്ന വണ്ണപ്പുറം ട്രൗണിൽ വച്ച് നാലാമത്ബ്ലെസ് വണ്ണപുറം ഐക്യ കൺവൻഷൻ 29 ന് വ്യാഴാഴ്ച വൈകിട്ട് 6 മണിക്ക്പാസ്റ്റർ ബാബു ചെറിയാൻ (മുളക്കുഴ) ഉദ്ഘാടനം ചെയ്യുന്നു.

തുടർന്നുള്ള ദിവസങ്ങളിൽ പാസ്റ്റേഴ്സ് സജി ചാത്തന്നൂർ, റെജി ശാസ്താംകോട്ട , സുഭാഷ് കുമരകം എന്നീവർ ദൈവ വചനം പ്രസംഗിക്കുന്നു. എല്ലാ ദിവസവും വൈകിട്ട് 6 മുതൽ 9 വരെ നടക്കുന്ന കൺവൻഷനിൽ ബ്രദർ. പോൾസൺ കണ്ണൂർ സംഗീത ശുശ്രൂഷ നിർവ്വഹിക്കുന്നു. കൺവൻഷന്റെ ആനുഗ്രഹമായ നടത്തിപ്പിനായി വിവിധ സഭയിലുള്ളവർ പ്രവർത്തിച്ചുവരുന്നു.
പാസ്റ്റർ ബേബി ഐസക്ക് (പ്രസിഡന്റ്) ബ്രദർ ജോബി എബ്രഹാം (സെക്രട്ടറി), പാസ്റ്റേഴ്സ് ഷൈൻ ചെറിയാൻ, ഷിജു വാഴക്കാലാ (പബ്ളിസിറ്റി), ബ്രദർ ബേബി ഐസക്ക് (സൗണ്ട് & ലൈറ്റ്), പാസ്റ്റർ കൃഷ്ണൻക്കുട്ടി, ബ്രദർ ജോയി കുറ്റിയറ (ഫുഡ് ), പാസ്റ്റർ ജോയി എം.പി (സ്റ്റേജ്, പന്തൽ) പാസ്റ്റർ അജി, ബ്രദർ ഡെയ്സൺ (വോളന്റിയേഴ്സ് കൺവീനേഴ്സ്), പാസ്റ്റർ ഉണ്ണി (പ്രയർ), പാസ്റ്റർ: സിജോ സേവ്യർ (പാർക്കിംഗ്) എന്നീ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നതായി മീഡിയ കൺവീനർ അഡ്വ. ജോൺ സൺ പള്ളിക്കുന്നേൽ അറിയിച്ചു.



