മല്ലപ്പള്ളി:
ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് മല്ലപ്പള്ളി വെസ്റ്റ് സഭയുടെ എമറാൾഡ് ജൂബിലി (55-ാം ) വാർഷിക സമ്മേളനം 2026 ജനുവരി 17-ന് മൂശാരിക്കവല ശാരോൻ ചർച്ചിൽ നടക്കും. 4 വർഷം നീണ്ടുനിന്ന ആത്മീയ, സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങളാണ് എമറാൾഡ് ജൂബിലിയോടുള്ള ബന്ധത്തിൽ സംഘടിപ്പിക്കുന്നത്.
എമറാൾഡ് ജൂബിലി സമ്മേളനം ശാരോൻ ഫെലോഷിപ്പ് ചർച്ച് ഇന്റർനാഷണൽ പ്രസിഡന്റ്
പാസ്റ്റർ എബ്രഹാം ജോസഫ് ഉദ്ഘാടനം ചെയ്യും.
എമറാൾഡ് ജൂബിലി സുവനീർ മാനേജിങ് കൗൺസിൽ ജനറൽ സെക്രട്ടറി
പാസ്റ്റർ റോയി ചെറിയാൻ പ്രകാശനം ചെയ്യും.
സഭയിൽ ശുശ്രൂഷിച്ച മുൻ വർഷങ്ങളിലെ ശുശ്രൂഷകരെ മിനിസ്റ്റേഴ്സ് കൗൺസിൽ ജനറൽ സെക്രട്ടറി
പാസ്റ്റർ പി വി ചെറിയാൻ ആദരിക്കും.
സഭയുടെ വിശ്വാസ സമൂഹത്തിൽ നിന്നു ശുശ്രൂഷകരായി സേവനം അനുഷ്ഠിക്കുന്ന കുടുംബങ്ങളെ വൈസ് പ്രസിഡന്റ്
പാസ്റ്റർ ജോൺസൺ കെ സാമുവേൽ ആദരിക്കും.
മല്ലപ്പള്ളി സഭയിൽ 80 വയസ്സ് പൂർത്തിയാക്കിയ മാതാപിതാക്കളെ
മല്ലപ്പള്ളി റീജിയൻ പാസ്റ്റർ
പാസ്റ്റർ ജോൺ വി ജേക്കബ് ആദരിക്കും.
എമറാൾഡ് ജൂബിലിയുമായി ബന്ധപ്പെട്ട വിവിധ പ്രോജക്റ്റുകളുടെ ഉദ്ഘാടനം
ചർച്ച് ഓഫീസ് സെക്രട്ടറി
റ്റി ഒ പൊടികുഞ്ഞ്
മല്ലപ്പള്ളി സെന്റർ പാസ്റ്റർ
ജോസഫ് കുര്യൻ ,
സെന്റർ സെക്രട്ടറി
Pastor റ്റി എം വർഗീസ്
എന്നിവർ നിർവഹിക്കും.
എമറാൾഡ് ജൂബിലി പ്രവർത്തനങ്ങളുടെ ഭാഗമായി
പാസ്റ്റർ ഗോഡ്സൻ സി. സണ്ണി (ചെയർമാൻ),
പ്രൊഫ. സണ്ണി മാത്യൂസ് (വൈസ് ചെയർമാൻ),
ലാൽ മാത്യു (ചീഫ് എഡിറ്റർ),
ജിബിൻ എം. വർഗീസ് (അസോ. ചീഫ് എഡിറ്റർ),
വർഗീസ് മാത്യു (മാനേജിംഗ് ഡയറക്ടർ),
റ്റോജി തോമസ് (സർക്കുലേഷൻ മാനേജർ),
ജോജി കെ. തോമസ് (പ്രസാധകൻ),
ബിനു വർഗീസ്, വർഗീസ് ഇ. ടി, ബിജു കളരിക്കൽ (റീജിയണൽ ഡയറക്ടേഴ്സ്),
ആനിയമ്മ ഫിലിപ്പ്, ഷെറി ഗോഡ്സൻ (കമ്മിറ്റി അംഗങ്ങൾ)
എന്നിവരടങ്ങുന്ന ടീമിന്റെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
എമറാൾഡ് ജൂബിലിയുടെ ഭാഗമായി കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി വിപുലമായ ആത്മീയ പരിപാടികളും ജീവകാരുണ്യ പ്രവർത്തനങ്ങളും നടപ്പാക്കി. സഭാ ഹാൾ നവീകരണം, സെമിത്തേരി നവീകരണം, സുവനീർ പ്രസിദ്ധീകരണം എന്നിവ വിജയകരമായി പൂർത്തീകരിച്ചു. ഇതോടൊപ്പം ഓഫീസ് സമുച്ചയം, ചർച്ച് ഗ്രൗണ്ട് റൂഫിംഗ് ഷീറ്റ്, സഭാ കെട്ടിടങ്ങളുടെ നവീകരണം എന്നിവ ഉൾപ്പെടെയുള്ള മറ്റു പദ്ധതികളും അന്തിമഘട്ടത്തിലാണ്.
ചരിത്ര പ്രസിദ്ധമായ മല്ലപ്പള്ളിയുടെ ആത്മീയ ഉണർവിന്റെ 55 വർഷങ്ങൾ പിന്നിടുമ്പോൾ, എമറാൾഡ് ജൂബിലി വർഷം സഭയുടെ ചരിത്രത്തിൽ ഒരു പൊൻതൂവലായി മാറിയിരിക്കുകയാണ്.



