ദി പെന്തെക്കൊസ്ത് മിഷൻ തിരുവനന്തപുരം സെൻ്റർ കൺവൻഷൻ ജനുവരി 15 ന് ആരംഭിക്കും

തിരുവനന്തപുരം: ദി പെന്തെക്കൊസ്ത് മിഷൻ തിരുവനന്തപുരം സെൻ്റർ വാർഷിക കൺവൻഷൻ ജനുവരി 15 വ്യാഴം മുതൽ 18 ഞായർ വരെ കുറ്റിയാണി റ്റി.പി.എംകൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.

വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗം, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് 3 നും രാത്രി 10 നും കാത്തിരിപ്പ് യോഗം എന്നിവയും ശനിയാഴ്‌ച വൈകിട്ട് 3 ന് യുവജന മീറ്റിങ്ങും നടക്കും.

സമാപന ദിവസമായ ഞായറാഴ്‌ച രാവിലെ 9 ന് തിരുവനന്തപുരം സെൻ്ററിലെ തിരുവനന്തപുരം, കന്യാകുമാരി ജില്ലകളിലെ 40 ഓളം പ്രാദേശിക സഭകളുടെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭായോഗം നടക്കും.

സഭയുടെ സീനിയർ ശുശ്രൂഷകർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.