റവ ബാബു ജോണിൻ്റെ പ്രഭാഷണവും സഹായ വിതരണവും ജനുവരി 26 ന് മണ്ണാർക്കാട് ഐ.പി.സി സിയോൻ ചർച്ചിൽ

ക്രൈസ്തവ ചിന്തയുടെ ആഭിമുഖ്യത്തിൽ മണ്ണാർക്കാട് ഐ.പി സി സിയോൻ ചർച്ചിൽ സഹായ വിതരണവും ബൈബിൾ പ്രഭാഷണവും നടക്കും.

ജനുവരി 26 -ന് രാവിലെ 10 മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തിൽ ഡൽഹി ഗ്രേയ്റ്റർ നോയിഡ ഹാർവെസ്റ്റ് മിഷൻ കോളജിൻ്റെയും സഭകളുടെയും പ്രസിഡൻ്റ് റവ. ബാബു ജോൺ പ്രസംഗിക്കും.

നിർദ്ധനരായ 20 സുവിശേഷകന്മാർക്കുള്ള വൺടേം സഹായ ധനവും വിതരണം ചെയ്യും. നോർത്ത് – ഈസ്റ്റ് ഇന്ത്യയിൽ ഹാർവെസ്റ് മിഷൻ്റെ പ്രവർത്തനങ്ങൾ സജീവമാണ്.

ഐ.പി സി പാലക്കാട് നോർത്ത് സെൻ്റർ പാസ്റ്റർ എം. വി മത്തായി അദ്ധ്യക്ഷത വഹിക്കും. പാസ്റ്റർ സാം വർഗീസ് , ബ്രദർ ജോബി എന്നിവർ ഈ യോഗത്തിന് നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക് :
പാസ്റ്റർ സാം വർഗീസ് – 94436 03730

ബ്രദർ ജോബി കോ-ഓർഡിനേറ്റർ, ക്രൈസ്തവചിന്ത 63798 26669

കെ.എൻ റസ്സൽ
94465 71642
(ചീഫ് എഡിറ്റർ ക്രൈസ്തവചിന്ത)