എങ്ങും നിറയട്ടെ സ്‌നേഹച്ചിരികള്‍; നേരാം ഹൃദ്യമായ പുതുവത്സരാശംസകള്‍

പോയകാലത്തിന്റെ സങ്കടങ്ങള്‍ മറന്ന് സന്തോഷമാര്‍ന്ന പുതുവര്‍ഷ ആഘോഷത്തിലാണ് ലോകം. പുത്തന്‍ ചുവടുകളിലൂടെ മുന്നേറാന്‍ ഈ മനോഹര വേള പ്രത്യാശ പകരുന്നു. 2026നെ വരവേല്‍ക്കുന്ന ഈ സുന്ദരനിമിഷങ്ങളില്‍ നേരുന്നു ഹൃദ്യമായ പുതുവത്സരാശംസകള്‍…

പുതുവര്‍ഷം എന്നത് കേവലം ഒരു തീയതി മാറ്റം മാത്രമല്ല. അത് സ്വന്തം ജീവിതത്തെ വിലയിരുത്താനും മാനസാന്തരത്തിനുമുള്ള ഒരവസരവും കൂടിയാണ്. ദൈവത്തോട് കൂടുതല്‍ അടുക്കുവാനും പുതിയ ലക്ഷ്യങ്ങള്‍ വെക്കുവാനും പഴയ തെറ്റുകള്‍ തിരുത്താനും പുതിയ സമീപനങ്ങള്‍ സ്വീകരിക്കാനുമുള്ള ഒരു പ്രചോദനമായിത്തീരട്ടെ…

ലോകമെമ്പാടുമുള്ള ആളുകള്‍ ഈ ദിനം ആഘോഷിക്കുന്നത് വ്യത്യസ്ത രീതികളിലാണെങ്കിലും, സന്തോഷവും സമൃദ്ധിയും സമാധാനവുമാണ് എല്ലാവരുടെയും പ്രാര്‍ത്ഥനകളില്‍ നിറഞ്ഞുനില്‍ക്കുന്നത്.

ഓരോ പുതുവര്‍ഷവും നമുക്ക് മുന്നില്‍ പുതിയ പ്രതീക്ഷകളും സാധ്യതകളും തുറന്നിടുന്നു. കഴിഞ്ഞുപോയ വര്‍ഷത്തിലെ നേട്ടങ്ങളെയും പാഠങ്ങളെയും ഓര്‍മ്മിച്ചുകൊണ്ട്, പുതിയൊരു പ്രഭാതത്തിലേക്ക് ഉണരുന്നത് പോലെയാണ് ഓരോ പുതുവര്‍ഷവും ദൈവം നമുക്ക് നല്‍കുന്നത്. കാലത്തിന്റെ ഒഴുക്കില്‍ ഒരു വര്‍ഷം കൂടി പിന്നിട്ട്, പുതിയൊരു അധ്യായം ആരംഭിക്കുമ്പോള്‍, നമ്മുടെ മനസ്സില്‍ നിറയെ ശുഭാപ്തിവിശ്വാസവും പുതിയ സ്വപ്നങ്ങളും പ്രതിജ്ഞകളുമായിരിക്കും.

കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം ഒത്തുചേരുകയും ഓര്‍മ്മകള്‍ പങ്കുവെക്കുകയും ചെയ്യുന്നതിനും ദൈവത്തോട് നന്ദി പറയുന്നതിനുമുള്ള സമയം കൂടിയാണ് പുതുവര്‍ഷം. ജീവിതത്തിലെ പ്രതിസന്ധികളെ നേരിടാനും പുതിയ വെല്ലുവിളികളെ പുഞ്ചിരിയോടെ സ്വീകരിക്കാനുമുള്ള ഊര്‍ജ്ജം ഈ അവസരം നമുക്ക് ലഭിക്കുന്നു.

ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ പുതിയ തുടക്കങ്ങള്‍ അത്യാവശ്യമാണ്. കഴിഞ്ഞ വര്‍ഷം എന്തു സംഭവിച്ചാലും, പുതിയ വര്‍ഷം നമ്മെ കാത്തിരിക്കുന്ന അവസരങ്ങളെ പ്രയോജനപ്പെടുത്താനും നല്ല മാറ്റങ്ങള്‍ വരുത്താനും നമ്മെ പ്രേരിപ്പിക്കുന്നു.

പ്രത്യാശയോടെയും സന്തോഷത്തോടെയും ഈ പുതുവർഷത്തെ വരവേൽക്കാം. എല്ലാവർക്കും നല്ലതും സമാധാനപരവുമായ ഒരു വർഷം ആശംസിക്കുന്നു.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും