വടക്കഞ്ചേരി: ഇന്ത്യ പെന്തക്കോസ്തു ദൈവസഭ വടക്കഞ്ചേരി സെന്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വാർഷിക സെന്റർ കൺവെൻഷൻ ജനുവരി 29, 30, 31, ഫെബ്രുവരി 1 തീയതികളിൽ വടക്കഞ്ചേരി പ്രിയദർശനി ബസ്റ്റാൻഡിന് സമീപമുള്ള നാട്ടരങ്ങ് ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെടുന്നു.
കൺവെൻഷനിൽ പ്രശസ്ത ദൈവവചന ശുശ്രൂഷകരായ പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ, പാസ്റ്റർ റെജി മാത്യു, പാസ്റ്റർ പി.സി. ചെറിയാൻ, പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ എന്നിവർ വചനപ്രഘോഷണം നടത്തും. സമർപ്പണ ശുശ്രൂഷ സെൻ്റർ മിനിസ്റ്റർ പാസ്റ്റർ ജോസ് വർഗീസ് നിർവഹിക്കും.
യോഗങ്ങളിൽ ഗാനശുശ്രൂഷയ്ക്ക് ജെസ്വിൻ & ടീം നേതൃത്വം നൽകും. പബ്ലിസിറ്റി കൺവീനർ ആയി ഇവാ. എം. എ. അജോമോൻ പ്രവർത്തിക്കുന്നു.
വാർത്ത: തോമസ് ജോർജ്, വണ്ടിത്താവളം




