ന്യുയോർക്ക്: ഡിസംബർ 22 ന് ചൊവ്വാഴ്‌ച വൈകിട്ട് ഐപിസി ചർച്ച് ക്വീൻസ്
വില്ലെജിൽ വെച്ച് നടന്ന ഐപിസി ഈസ്റ്റേൺ റീജിയൻ പൊതുയോഗത്തിൽ 2026-2028
കാലഘട്ടത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇന്ത്യാപെന്തക്കോസ്‌തൽ
ഫെലോഷിപ്പ്, റോക്കാൻ്റ് സഭയുടെ സീനിയർ ശുശ്രൂഷകനും റീജിയൻ
പ്രസിഡന്റുമായ പാസ്റ്റർ ജോസഫ് വില്ലിയംസിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന
പൊതുയോഗത്തിൽ പുതിയ ഭരണസമിതി നിലവിൽ വന്നു.
ന്യൂയോർക്ക് പെന്തക്കോസ്‌ത് അസംബ്ലിയുടെ സീനിയർ ശുശ്രൂഷകൻ റവ. ഡോ. ഇട്ടി
ഏബ്രഹാം (പ്രസിഡൻ്റ്), ഇന്ത്യാ പെന്തക്കോസ്‌ത് ചർച്ച്, ക്വീൻസ് വില്ലേജ് സീനിയർ
ശുശ്രൂഷകൻ പാസ്റ്റർ ജേക്കബ് ജോർജ് (വൈസ് പ്രസിഡൻ്റ്), ഐപിസി ബെഥേൽ
വർഷിപ്പ് സെന്റർ, യോങ്കേഴ്‌സ് സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ജോൺസൺ ഏബ്രഹാം
(സെക്രട്ടറി), ശാലേം ഐപിസി, ന്യൂ ജേഴ്‌സി അംഗം, ബ്രദർ ബ്ലെസൺ ജോയ് (ജോയിന്റ്
സെക്രട്ടറി), ശാലേം പെന്തക്കോസ്‌ത് ടാബർനാക്കിൾ, ന്യൂയോർക്ക് അംഗം, ബ്രദർ
ജോസ് ബേബി (ട്രഷറാർ).
ഈസ്റ്റേൺ റീജിയൻ്റെ ഭരണ സംവിധാനം ശക്തിപ്പെടുത്തുന്നതിനും ശുശ്രൂഷാ
പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി 45 അംഗ റീജിണൽ കൗൺസിലിനെ
ഉൾപെടുത്തി പ്രവർത്തിക്കുവാനും പൊതുയോഗം അംഗീകാരം നൽകി.
അമേരിക്കയുടെ കിഴക്കൻ സംസ്ഥാനങ്ങളിലെ ഐപിസി സഭകളുടെ കൂട്ടായമയായ
ഐപിസി ഈസ്റ്റേൺ റീജിയൺ, ആരാധന, ശിഷ്യത്വപരിശീലനം, നേതൃവികസനം,
സമൂഹ സേവനം എന്നിവ പ്രോത്സാഹിപ്പിക്കുന്നു. ന്യൂയോർക്ക്, ന്യൂ ജേഴ്‌സി, പെൻസിൽ
വേനിയ, ഡെലവെയർ, മേരിലാൻഡ്, മാസച്ചുസെറ്റ്സ്, വാഷിംഗ്‌ടൺ ഡി.സി എന്നീ
സംസ്ഥാനങ്ങളിലൂടെനീളം സഭകളെ ശക്തിപ്പെടുത്തുന്നതിനായി വിവിധ പരിപാടികളും
സമ്മേളനങ്ങളും നടത്തുമെന്ന് റീജിയൺ പ്രസിഡൻ്റ് പാസ്റ്റർ ഡോ. ഇട്ടി ഏബ്രഹാം
അറിയിച്ചു.
വാർത്ത: രാജൻ ആര്യപ്പള്ളിൽ



