റഷ്യൻ കരസേനയില്‍ ജോലി ചെയ്തിരുന്ന 202 ഇന്ത്യക്കാരിൽ 26 പേർ കൊല്ലപ്പെട്ടെന്ന് കേന്ദ്ര സർക്കാർ

റഷ്യ – യുക്രൈയിൻ യുദ്ധത്തില്‍ റഷ്യൻ കരസേനയില്‍ ജോലി ചെയ്തത് 26 ഇന്ത്യക്കാർ കൊല്ലപ്പെട്ടെന്ന് കേന്ദ്ര സർക്കാർ.

202 ഇന്ത്യാക്കാരാണ് അനധികൃതമായി റഷ്യൻ സേനയിലുണ്ടായിരുന്നത്. ഇതില്‍ ഏഴ് പേരെ കാണാതായെന്നും 119 പേരെ തിരികെ എത്തിച്ചെന്നും കേന്ദ്രം അറിയിച്ചു. 50 പേരെ തിരികെ എത്തിക്കാൻ നടപടികള്‍ തുടരുകയാണ്.

മലയാളികള്‍ അടക്കം റഷ്യൻ സേനയില്‍ കുടുങ്ങിയെന്ന വാർത്തക്ക് പിന്നാലെയാണ് കേന്ദ്രത്തിന്‍റെ ഇടപെടല്‍. ഈ മാസം ആദ്യം റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ ഇന്ത്യ സന്ദർശിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് റഷ്യൻ പ്രസിഡന്‍റ് ഇന്ത്യ സന്ദർശിച്ചത്.

23 -ാമത് ഇന്ത്യ – റഷ്യ വാർഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ പുടിൻ, ഇന്ത്യയുമായി നിർണായക കരാറുകളില്‍ ഒപ്പിട്ട ശേഷമാണ് മടങ്ങിയത്.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും