WME 77-മത്‌ കരിയംപ്ലാവ് കൺവൻഷൻ: പന്തൽ നിർമാണം ആരംഭിച്ചു

2026 ജനുവരി 5 മുതൽ 11 വരെ നടക്കുന്ന WME 77-മത്‌ കരിയംപ്ലാവ് ജനറൽ കൺവൻഷന്റെ പന്തൽ നിർമ്മാണജോലികൾ പാസ്റ്റർ ഡോ. ഒ. എം. രാജുക്കുട്ടി പ്രാർഥിച്ചു ഉദ്‌ഘാടനം ചെയ്തു.

WME ജനറൽ സെക്രട്ടറി പാസ്റ്റർ ജെയിംസ് ഫിലിപ്പ് അധ്യക്ഷത വഹിച്ചു. പാസ്റ്റർമാരായ സി. പി. ഐസക്, ജിജോ മാത്യു, ജാൻസൺ ജോസഫ്, പ്രൊഫ. ഡോ. എം. കെ. സുരേഷ്, പ്രൊഫ. ഷാനോ പി. രാജ്, സൂസൻ രാജുക്കുട്ടി എന്നിവർ സംസാരിച്ചു.