2026 ജൂലൈ 2-5 വരെ ചിക്കാഗോയിൽ നടക്കുന്ന പിസിനാക്കിൽ ഇന്ത്യയിലെ ഏറ്റവും വലിയ പെന്തക്കോസ്തു സഭയുടെ സീനിയർ ശുശ്രൂഷകനായ ഡോ. സതീഷ്കുമാർ പ്രസംഗിക്കും. റവ. ജോ തോമസ്, ഡോ. ആനി ജോർജ്ജ് എന്നിവരാണ് മറ്റ് പ്രസംഗകർ.

ഹൈദ്രാബാദിലെ മിയാ പൂരിലുള്ള കാൽവറി ടെമ്പിൾ ചർച്ച് സ്ഥാപക പ്രസിഡൻ്റാണ് സതീഷ് കുമാർ. 40000 ത്തിലധികം വിശ്വാസികൾ ഈ സഭയിലുണ്ട്. തെലുങ്കിലും ഇംഗ്ലീഷിലുമായി രാവിലെ മുതൽ വൈകിട്ട് വരെയാണ് ഇവരുടെ ആരാധനകൾ നടക്കുന്നത്.
എസ്.എ. ബി.സി യിലെ അദ്ധ്യാപകനും പ്രശസ്തനായ ബൈബിൾ പ്രഭാഷകനുമാണ് ജോ തോമസ്. മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരി പ്രിൻസിപ്പൽ ആണ് ഡോ. ആനി ജോർജ്.




