ആധാര്‍ കാര്‍ഡിന്‍റെ ഫോട്ടോസ്റ്റാറ്റ് എടുക്കുന്നത് നിരോധിക്കും

ന്യൂഡല്‍ഹി: ആധാർ കാർഡിന്‍റെ ഫോട്ടോസ്റ്റാറ്റ് എടുക്കുന്നതും സൂക്ഷിക്കുന്നതും നിയമം മൂലം നിരോധിക്കാൻ യുണീക് ഐഡന്‍റിഫിക്കേഷൻ അഥോറിറ്റി ഒഫ് ഇന്ത്യ (UIDAI) ആലോചിക്കുന്നു.

വിവിധ ആവശ്യങ്ങള്‍ക്കായി ആധാർ കാർഡിന്‍റെ ഫോട്ടോസ്റ്റാറ്റുകള്‍ ആവശ്യപ്പെടുന്നത് അവസാനിപ്പിക്കുകയും, പകരം ഡിജിറ്റല്‍ വെരിഫിക്കേഷൻ നടപ്പാക്കുകയും ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.ക്യുആർ കോഡ് സ്കാൻ ചെയ്തോ, ആധാർ മൊബൈല്‍ ആപ്ലിക്കേഷൻ വഴിയോ വെരിഫിക്കേഷൻ നടത്താൻ സാധിക്കും. ഇതുവഴി കടലാസിലുള്ള ആധാർ കോപ്പി പൂർണമായി ഒഴിവാക്കുകയാണ് ലക്ഷ്യം.

ഹോട്ടല്‍ റൂമെടുക്കുന്നതു പോലെയുള്ള സ്വകാര്യ ആവശ്യങ്ങള്‍ മുതല്‍ സർക്കാർ കാര്യങ്ങള്‍ക്കു വരെ ആധാർ കാർഡിന്‍റെ ഫോട്ടോസ്റ്റാറ്റ് കോപ്പി ആവശ്യപ്പെടുന്നത് ഇപ്പോള്‍ സാധാരണമാണ്. എന്നാല്‍, ഇത് വ്യക്തികളുടെ സ്വകാര്യത ലംഘിക്കപ്പെടാൻ കാരണമാകുമെന്നും, ആധാർ വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നുമാണ് വിലയിരുത്തല്‍. മറ്റുള്ളവരുടെ ആധാർ നമ്ബറുകള്‍ നിയമവിരുദ്ധ പ്രവർത്തനങ്ങള്‍ക്ക് ഉപയോഗിച്ചു വരുന്നതായും സർക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും