ഐപിസി പാലക്കാട് നോർത്ത് സെന്ററിന്റെ 2024-2025 വർഷത്തെപ്രവർത്തന ഉദ്ഘാടനവവും ത്രിദിന ഉപവാസ പ്രാർത്ഥനയും ജൂലൈ മാസം 25 മുതൽ 27 വരെ ഫിലദൽഫിയ മാമണ സഭയിൽ വെച്ച് നടക്കും. സെന്റർ മിനിസ്റ്റർ പാസ്റ്റർ എം. വി. മത്തായി ഉദ്ഘാടനം ചെയ്യും. ഉപവാസ പ്രാർത്ഥനയിൽ സെന്ററിലെ ശുശ്രൂഷകന്മാർ വിവിധ സെഷനുകൾക്ക് നേതൃത്വം കൊടുക്കും.
സെന്റർ ക്വയർ ആത്മീയ ആരാധനയ്ക്ക് നേതൃത്വം കൊടുക്കും. ദിനവും രാവിലെ 10:30 മുതൽ 1:00 മണിവരെയും വൈകിട്ട് 3:00 മുതൽ 5:00 വരെയും രാത്രിയിൽ 7 :30 മുതൽ 9:00 മണിവരെയും ആണ് യോഗങ്ങൾ. സമാപന ദിനം സെന്റർ പ്രസിഡന്റിന്റെ നേതൃത്വത്തിൽലുള്ള കർത്തുമേശയോടെ ഉച്ചയ്ക്ക് 1:00 മണിക്ക് പ്രാർത്ഥനാ സമാപിക്കും.




