അസംബ്ലീസ് ഓഫ് ഗോഡ് ചെങ്ങന്നൂർ സെക്ഷൻ കൺവെൻഷൻ 2026 ജനുവരി 8 മുതൽ 11 വരെ ചെങ്ങന്നൂർ പഴവന ഗ്രൗണ്ടിൽ വച്ച് നടക്കും. സെക്ഷൻ പ്രസ്‌ബിറ്റർ പാസ്റ്റർ ഷൈജു തങ്കച്ചൻ ഉദ്ഘാടനം ചെയ്യും.
പാസ്റ്റർമാരായ ടി.ജെ. സാമുവൽ, തോമസ് മാമ്മൻ, സുരേഷ് ബാബു, ജോ തോമസ് ഏബ്രഹാം, ബിജു തോമസ് (ഡാളസ്), കെ.സി. ജോൺ (വെണ്മണി), ഫെയ്ത്ത് ബ്ലെസ്സൻ എന്നിവർ പ്രസംഗിക്കും.
9, 10 തീയതികളിൽ (വെള്ളി, ശനി) രാവിലെ 10 മുതൽ 1 മണിവരെ പവർ കോൺഫറൻസ് നടക്കും.
10-ാം തീയതി ശനിയാഴ്ച ഉച്ചയ്ക്ക് 2:30 മുതൽ 5 മണിവരെ സൺഡേ സ്കൂൾ, സി.എ. എന്നിവയുടെ വാർഷിക സമ്മേളനവും നടത്തുന്നതാണ്.
11-ാം തീയതി ഞായറാഴ്ച രാവിലെ 9 മണി മുതൽ ഒരു മണി വരെ പൊതുആരാധനയും തിരുവത്താഴ ശുശ്രൂഷയും ഉണ്ടായിരിക്കുന്നതാണ്.
സെക്ഷൻ ക്വയർ സംഗീത ആരാധനയ്ക്ക് നേതൃത്വം നൽകും.
ആത്മീയ ശുശ്രൂഷകൾക്ക് സെക്ഷൻ കമ്മിറ്റിയാണ് നേതൃത്വം നൽകുന്നത്.



