ഐപിസി പാമ്പാടി ബെഥേൽ സഭക്ക് പുതിയ പാഴ്സനേജ്

പാമ്പാടി :- ഐപിസി പാമ്പാടി സെന്റർ പാമ്പാടി ബെഥേൽ സഭയുടെ പുതിയതായി പണിത പാഴ്‌സനേജിന്റെ സമർപ്പണ ശുശ്രൂഷ നടന്നു. സഭ ശുശ്രൂഷകനും സെന്റർ ജോയിന്റ് സെക്രട്ടറിയുമായ പാസ്റ്റർ ചാക്കോ മാത്യുവിന്റെ അദ്ധ്യക്ഷതയിൽ സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം ദാനിയൽ സമർപ്പണ പ്രാർത്ഥന നടത്തി.

പാസ്റ്റമാരായ പി എ തോംസൺ, അനീഷ് പാമ്പാടി, ബിജി മാത്യു, വി വി ജോസഫ്, റ്റി ഐ വർക്കി, സിജി വി ജോൺ, സഹോദരിമ്മാരായ ഓമന മാത്യു, ഷേർലി സാബു ആശംസകൾ അറിയിച്ചു.

സഭാ സെക്രട്ടറി ജോണി പി എബ്രഹാം സ്വാഗതവും, ബാബു മാത്യു നന്ദിയും പറഞ്ഞു. സഭാ ക്വയർ ഗാനങ്ങൾ ആലപിച്ചു.

(ന്യൂസ്‌ : അനീഷ് പാമ്പാടി)

കത്തോലിക്ക പുരോഹിതന്‍ 'ക്രിസ്ത്യാനിയായി