കൊച്ചി: രാജീവ് ഗാന്ധിയെ കൊന്നത് പോലെ ബോംബെറിഞ്ഞ് കേരള മുഖ്യമന്ത്രിയെയും കൊലപ്പെടുത്തണമെന്ന ആഹ്വാനം നടത്തിയ ടീന ജോസ് എന്ന അഡ്വക്കേറ്റ് മേരി തെരേസ പി.ജെക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമർശനം.
മുഖ്യമന്ത്രി പിണറായി വിജയൻ നാളെ മുതല്‍ തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രചാരണത്തിന് ഇറങ്ങുന്നതിനെ കുറിച്ചുള്ള സെല്‍റ്റൻ എല്‍. ഡിസൂസ എന്ന ആളുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് ‘അഡ്വ. മേരി തെരേസ പി.ജെ’ എന്ന പ്രൊഫൈലില്‍ നിന്ന് മുഖ്യമന്ത്രിക്കെതിരെ കൊലപാതക ആഹ്വാനം ഉയർന്നത്.
“അന്നേരമെങ്കിലും ആരെങ്കിലും ഒരു ബോംബെറിഞ്ഞു തീർത്തു കളയണം അവനെ. നല്ല മനുഷ്യനായ രാജീവ് ഗാന്ധിയെ തീർത്ത ഈ ലോകത്തിന് അതൊക്കെ പറ്റും,” എന്നാണ് പോസ്റ്റിനടിയില്‍ ടീന ജോസിൻ്റേതായി വന്ന കമൻ്റ്.




