പാലുണ്ട നൃൂ ഹോപ്പ് ബൈബിൾ കോളേജിൽ മലബാർ കേരള സ്റ്റേറ്റ് ജോ. സെക്രട്ടറി പാസ്റ്റർ ജോയി ഗീവർഗീസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മലപ്പുറം ജില്ലയിലെ ഐ.പി.സിയുടെ എട്ട് സെൻ്റെറുകളുടെ പ്രതിനിധികൾ പങ്കെടുത്തു. മലബാർ കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ബിജോയ് കുര്യാക്കോസ് പി.വൈ.പി.എ മലപ്പുറം മേഖല രൂപീകരണത്തിന് നേതൃത്വം നൽകി.
പ്രസിഡൻ്റെ് പാസ്റ്റർ സുനിൽ ബി, വൈസ് പ്രസിഡൻ്റെ് ബ്രദർ ജോബിൻ, സെക്രട്ടറി ബ്രദർ ലിജോ മോൻ, ജോ.സെക്രട്ടറി ബ്രദർ ആൽഫിൻ റെജി, ട്രഷറർ ബ്രദർ ജോബിൻ ജോസഫ് എന്നിവർ ഉൾപ്പെടെ വിവിധ സെൻ്ററുകളിൽ നിന്ന് 21 അംഗ കമ്മറ്റിയാണ് മലപ്പുറം സോണലിൽ തിരഞ്ഞെടുത്തത്.
സ്റ്റേറ്റ് പ്രതിനിധിയായി പാസ്സർ പ്രിൻസ് ചാക്കോ ജോണിനെയും തിരഞ്ഞെടുത്തു. യോഗത്തിൽ മലബാർ കേരള സ്റ്റേറ്റ് ജോ.സെക്രട്ടറി ബ്രദർ വിൻസൻ്റെ് തോമസ് സ്വാഗതം അറിയിച്ചും. പി.വൈ.പി.എ മലബാർ കേരള സ്റ്റേറ്റ് പ്രസിഡൻ്റെ് പാസ്റ്റർ അഖിൽ കെ വർഗ്ഗീസ് , സ്റ്റേറ്റ് ജോ. സെക്രട്ടറി ഇവാ.ഇഗ്നേഷ്യസ് കെ ഫിലിപ്പ് തുടങ്ങിയവർ ആംശസകൾ അറിച്ചു.
മലബാർ കേരള സ്റ്റേറ്റ് കൗൺസിൽ അംഗം ബ്രദർ കെ ഈ ജെക്കബ് യോഗത്തിൽ പങ്കെടുത്തവർക്ക് നന്ദി അറിയിച്ചു



