പട്‌ന: വോട്ടെണ്ണൽ പുരോഗമിക്കവെ ബീഹാറിൽ എൻഡിഎയ്‌ക്ക് മുന്നേറ്റം. 176 സീറ്റുകളിൽ എൻഡിഎ ലീഡ് ചെയ്യുകയാണ്. 62 സീറ്റിൽ ഇന്ത്യ സഖ്യവും, പ്രശാന്ത് കിഷോറിന്റെ ജെഎസ്‌പി 0 സീറ്റുകളിലും മറ്റുള്ളവർ അഞ്ച് സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്. 60 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് വെറും ഏഴ് സീറ്റുകളിൽ മാത്രമാണ് മുന്നേറാനായത്. രാഘോപുരിൽ തേജസ്വി യാദവ് ലീഡ് ചെയ്യുന്നുണ്ട്. ആർജെഡിയുടെ ശക്തിയിലാണ് ഇന്ത്യാ സഖ്യം മുന്നേറുന്നത്.
നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രിയാകുമെന്ന് ബിജെപി വ്യക്തമാക്കി.
2020 ലെ തിരഞ്ഞെടുപ്പില്‍ 125 സീറ്റുകള്‍ മാത്രമാണ് എന്‍ഡിഎ സഖ്യത്തിന് നേടാന്‍ കഴിഞ്ഞത്. 66.91 ശതമാനമായിരുന്നു ഇത്തവണത്തെ ബിഹാറിലെ പോളിങ്. 62.8 ശതമാനം പുരുഷന്‍മാരും 71.6 ശതമാനം സ്ത്രീകളും തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്തതായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കിയിരുന്നു.



