എറണാകുളംനോർത്തിലുള്ള സിദ്ര പ്രസ്റ്റീൻ ഹോട്ടലിൽ വെച്ച് ബിസിനസ് ഗ്രോത്ത് സമിറ്റ് നടത്തുന്നു. ബിസിനസ് മേഖലയിലെ വളർച്ചയും നവോത്ഥാനവും ലക്ഷ്യമാക്കി ഗിലിയാദ് ഹോളിഡേയ്‌സും ആർ.ബി.സി മീഡിയയും ചേർന്നാണ് ശനിയാഴ്ച സിദ്ര പ്രിസ്റ്റിൻ വേദിയിൽ “ബിസിനസ് ഗ്രോത്ത് സമിറ്റ് 2025 – സീസൺ 3” സംഘടിപ്പിക്കുന്നത്.
ഈ വർഷത്തെ സമ്മിറ്റ് ഒരു ബിസിനസ് കോൺക്ലേവ്, ബിസിനസ് സെമിനാർ, ബിസിനസ് നെറ്റ്‌വർക്കിംഗ് പരിപാടിയായി നടക്കുന്നു. പങ്കെടുത്തവർ വ്യവസായ നേതാക്കളുമായി നേരിട്ട് ആശയവിനിമയം നടത്താനും, പുതിയ ബിസിനസ് അവസരങ്ങൾ കണ്ടെത്താനും, വിജയകരമായ പങ്കാളിത്തം ഉറപ്പാക്കാനും കഴിയും.
പരിപാടിയുടെ ചീഫ് ഗസ്റ്റ് ആയി പ്രശസ്ത മലയാളി നടൻ ടൈനി ടോം പങ്കെടുക്കുന്നു.
അഭിനയ രംഗത്ത് പ്രശസ്തയായ അഭിനേത്രി മേഘ മാത്യു ചടങ്ങിൽ സാന്നിധ്യമാകും.
ബിസിനസ്സ് മേഖലയിൽ മാർഗ്ഗദർശകനായ ഷാജഹാൻ അബൂബക്കർ പരിപാടിയുടെ ബിസിനസ് മെന്റർ ആയി പങ്കെടുക്കുന്നു.

പരിപാടി, ഗിലിയാദ് ഹോളിഡേയ്‌സിന്റെ സ്പോൺസർ ചെയർമാൻ ജി. ശാമുവലിൻ്റേയും ആർ ബി സി മീഡിയയുടെ എംഡി ആസിഫ് നദീർ, സീ. ഈ. ഓ അബ്ദുള്ള എൻ എച്ഛ് എന്നിവരുടെ സഹകരണത്തോടെയുമാണ് സംഘടിപ്പിക്കപ്പെടുന്നത്.
സമൃദ്ധമായ പങ്കാളിത്തവും മികച്ച ആശയവിനിമയവുമിലൂടെ ബിസിനസ് ഗ്രോത്ത് സമിറ്റ് 2025 ഒരു പ്രചോദനാത്മക വേദിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
— ഗിലിയാദ് ഹോളിഡേയ്‌സ് & ആർ.ബി.സി മീഡിയ ടീം



