ഏ.ജി നോർത്തമേരിക്കൻ ഡാളസ് ഫെലോഷിപ്പ് സാരഥികൾ

ഡാളസ് : അസ്സംബിസ് ഓഫ് ഗോഡ് നോർത്ത് അമേരിക്കൻ ഡാളസ് ഫെല്ലോഷിപ്പ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.ശനിയാഴ്ച രാവിലെ കരോൾട്ടൻ ട്രൂ ലൈഫ് എ ജി സഭയിൽ പാസ്റ്റർ. റോയ് തോമസിന്റ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ലോകത്തിന് പ്രകാശം പരത്തുന്നവർ ആയിരിക്കുവാൻ നാം ഉത്സാഹിക്കണം എന്ന് പാസ്റ്റർ ജസ്റ്റിൻ സാബു ആഹ്വാനം ചെയ്തു.

ഫിലിപ്പിയർ. 4.13 ആസ്പദമാക്കി കർത്താവിന്റെ കൃപയിൽ ആശ്രയിച്ചു ഓരോ വ്യക്തിയും സുവിശേഷ ഘോഷണത്തിൽ ശക്തമായി പോരാടണം അതിന് ദൈവം നമ്മെ ശക്തീകരിക്കും എന്ന് മുഖ്യ പ്രസംഗകൻ ഡോ.കോശി വൈദ്യൻ പറഞ്ഞു. തുടർന്ന് നടന്ന സമ്മേളനത്തിൽ പാസ്റ്റർ ബിജു തോമസ് നേതൃത്വം നൽകി.

ഡാളസ് ഏരിയയിലുള്ള എ ജി സഭകളുടെ ഒരുമിച്ചുള്ള പ്രവർത്തനത്തിന് ചുക്കാൻ പിടിക്കാൻ പാസ്റ്റർ ബിനു ജോൺ (പ്രസിഡന്റ്), ബ്രദർ സജി എബ്രഹാം (സെക്രട്ടറി), ബ്രദർ ഷാജു എബ്രഹാം (ട്രെഷറർ), കമ്മറ്റി അംഗങ്ങളായി പാസ്റ്റർ മനോജ് മാത്യു, പാസ്റ്റർ റോയി തോമസ്, പാസ്റ്റർ തോമസ് വർഗീസ് ബ്രദർ ചാക്കോ ജേക്കബ്, സാംമോൻ വർഗീസ് എന്നിവരെയും തിരഞ്ഞെടുത്തു.