നൈല്‍ നദിയില്‍ 200 യാത്രക്കാരുമായി പോയ ക്രൂയിസ് കപ്പലിന് തീപിടിച്ചു: ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ഈജിപ്തിലെ നൈല്‍ നദിയില്‍ 200 ലധികം യാത്രക്കാരുമായി സഞ്ചരിച്ച ഒരു ക്രൂയിസ് കപ്പലിന് തീപിടിച്ചു. കഴിഞ്ഞ തിങ്കളാഴ്ച 12 ദിവസത്തെ യാത്രയ്ക്കായി ലക്‌സറില്‍ നിന്ന് പുറപ്പെട്ട ഐബറോട്ടല്‍ ക്രൗണ്‍ എംപ്രസ് എന്ന കപ്പലിനാണ് തീ പടര്‍ന്നത്.

ചൊവ്വാഴ്ച വൈകുന്നേരമാണ് ദുരന്തം സംഭവിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈജിപ്തിലെ ലക്‌സറിനും എഡ്ഫു നഗരത്തിനുമിടയില്‍ സഞ്ചരിക്കുമ്ബോഴാണ് കപ്പലില്‍ തീ കണ്ടത്. പിന്നാലെ കപ്പല്‍ മുഴുവനായും തീ വിഴുങ്ങുകയായിരുന്നു. തീ പടര്‍ന്ന് പിടിക്കുന്ന വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

കപ്പലിന്റെ ഗാലിയില്‍ നിന്നാണ് ആദ്യം തീ പടര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കപ്പലില്‍ തീ പടര്‍ന്നെങ്കിലും 220 യാത്രക്കാരെയും സുരക്ഷിതരമായി പുറത്തെത്തിക്കാന്‍ കഴിഞ്ഞെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കപ്പലിന്റെ ഹാളിലേക്ക് തീ പടര്‍ന്നതാണ് പട്ടെന്ന് കപ്പല്‍ മുഴുവനായും തീ പടരാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ തീ പടരാനുള്ള കാരണമെന്താണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.

കപ്പലില്‍ തീ പടര്‍ന്ന ഉടനെ ക്രൂ അംഗങ്ങള്‍ തന്നെ യാത്രക്കാരെ എല്ലാം പുറത്തിറങ്ങാന്‍ സഹായിച്ചു. ആദ്യം യാത്രക്കാരെ മുകളിലത്തെ ഡെക്കിലേക്ക് മാറ്റി. അപ്പോഴേക്കും ഒരു ഡോക്കിംഗ് പോയിന്റിലേക്ക് എത്തിചേരാന്‍ കപ്പലിന് കഴിഞ്ഞു. ഇതോടെ യാത്രക്കാരെ സുരക്ഷിതമായി കരയിലെത്തിക്കാനായി. ഇതിനിടെ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി ചേര്‍ന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അടുക്കളയില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനിടെയാകാം തീ പടര്‍ന്നതെന്ന് സംശയിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

*ഐ. പി. സി പിളരുമോ ?*