ഐ.പി.സി താബോർ ചർച്ച്, കോർക്ക് – അയർലണ്ട് സഭ പ്രഥമ വാർഷിക കൺവെൻഷൻ 2025.നവംബർ 7, 8, 9 തീയതികളിൽ( വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ )
റിവർസ്റ്റിക് കമ്മ്യൂണിറ്റി സെന്റർ, P43 E128 ൽ വെച്ച് നടത്തപ്പെടുന്നു.
പാസ്റ്റർ സി. ടി. അബ്രഹാം (IPC അയർലണ്ട് & യൂറോപ്പ് റീജിയൻ പ്രസിഡൻറ്) ഉദ്ഘാടനം ചെയ്യും.
പാസ്റ്റർ സാം കുമരകം, പാസ്റ്റർ ജോജിമോൻ ജോസ്, സഹോദരി ഷൈനി തോമസ് എന്നിവർ ദൈവ വചനത്തിൽ നിന്നും പ്രസംഗിക്കും. പാസ്റ്റർ ഷിബിൻ മാത്യു (USA) വിനോടോപ്പം ഐ.പി.സി താബോർ ചർച്ച് ക്വയർ അംഗങ്ങളും ആരാധനാ നേതൃത്വം നൽകും.
പാസ്റ്റർ ഷോൺ മാത്യു (ചർച്ച് പാസ്റ്റർ), ഇവാഞ്ചലിസ്റ്റ് ഡേവിഡ് ജോർജ് (അസോസിയേറ്റ് പാസ്റ്റർ) എന്നിവർ കൺവൻഷന് നേതൃത്വം നൽകും.




