ലോക പ്രശസ്തനായ സ്റ്റീഫൻ ദേവസ്സിയുടെ 26 വർഷത്തെ സംഗീത ലോകത്തെ സംഭാവനകളെ മാനിച്ച് ഓണററി ഡോക്ട്രേറ്റ്. ഫ്രാൻസിലെ സോബോൺ സർവ്വകലാശാലയാണ് ഡോക്ട്രേറ്റ് സമ്മാനിച്ചത്. ഇറ്റലിയിൽ വച്ചാണ് ചടങ്ങ് നടന്നത്.

റോമിൽ മാർപ്പാപ്പയുടെ മുമ്പിൽ വിരലുകൾ കൊണ്ട് കീബോർഡിൽ സ്റ്റീഫൻ വിസ്മയം തീർത്തു. ഒപ്പം പാടാൻ വിജയ് യേശുദാസും. ‘ ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും ‘ എന്ന ഗാനവും ‘ ദൈവസ്നേഹം വർണ്ണിച്ചിടാൻ വാക്കുകൾ പോരാ’ എന്ന ഗാനവും ആലപിച്ചു.
വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ മതനേതാക്കൾ ഉൾപ്പെടെ അരലക്ഷം പേർ സദസിലുണ്ടായിരുന്നു.
ഒറ്റപ്പാലം ഐ.പി.സി സഭാംഗങ്ങളായ പഴുന്നാന ബിജൂസ് കോട്ടേജിൽ പി.കെ. ദേവസ്സിയുടേയും സൂസി ദേവസ്സിയുടേയും മൂന്നാമത്തെ മകനാണ് സ്റ്റീഫൻ. ബിജു സോളമൻ, ശാമുവൽ ദേവസ്സി എന്നിവരാണ് സഹോദരങ്ങൾ.




