കെനിയയില്‍ ചെറു വിമാനം തകർന്നുവീണ് 12 മരണം; യാത്രക്കാരിലേറെയും വിനോദസഞ്ചാരികൾ

കെനിയ: ക്വാലെ കൗണ്ടിയിലെ ടിസിംബ ഗോലിനിയയിൽ ചെറുവിമാനം തകർന്നു വീണ് 12 പേർ മരിച്ചു. ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടം സംഭവിച്ചത്. സെസ്‌ന കാരവൻ വിഭാഗത്തിൽപ്പെട്ട വിമാനം അപകടത്തിൽപ്പെടാനുളള കാരണം വ്യക്തമല്ല.

വിനോദസഞ്ചാര കേന്ദ്രമായ ദിയാനിയില്‍ നിന്ന് ലോകപ്രശസ്തമായ മാസായി മാര ദേശീയോദ്യാനത്തിനുള്ളിലെ കിച്ച്‌വ ടെംബോ എയർസ്ട്രിപ്പിലേക്ക് പോകുകയായിരുന്ന വിമാനമാണ് തകർന്നുവീണത്.

11 യാത്രക്കാരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇവരെല്ലാം തന്നെ വിദേശ വിനോദസഞ്ചാരികളാണ്. ഒരു പ്രാദേശിക വിമാനക്കമ്ബനിയുടെ ഉടമസ്ഥതയിലുള്ള വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഹംഗറിയില്‍ നിന്നുള്ള 8 വിനോദ സഞ്ചാരികളും രണ്ട് ജർമൻ യാത്രക്കാരും കെനിയൻ പൈലറ്റും ആണ് മരിച്ചത്.

വിനോദസഞ്ചാരികളെ മാസായി മാരയിലേക്ക് കൊണ്ടുപോകുന്ന ചെറു വിമാനമാണ് തകർന്നു വീണത്. മൊംബാസ എയർ സഫാരി എന്ന വിമാനക്കമ്ബനിയുടേതാണ് അപകടത്തില്‍പ്പെട്ട വിമാനം. ഡയാനി എയർസ്ട്രിപ്പില്‍ നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയുള്ള കുന്നിൻ പ്രദേശത്ത് വിമാനം തകർന്നുവീണതായാണ് അധികൃതർ അറിയിക്കുന്നത്.

*ഐ. പി. സി പിളരുമോ ?*