വി.എം മാത്യു അവാർഡ് ദാനം: നാളെ പാലാരിവട്ടത്ത് പ്രമോഷണൽ മീറ്റിംഗ്

ക്രൈസ്തവചിന്ത ഏർപ്പെടുത്തിയ ‘വി എം മാത്യു’ അവാർഡ് പ്രമുഖ മാധ്യമപ്രവർത്തകൻ മാത്യുശാമുവൽ ഏറ്റുവാങ്ങുന്നതിനോടനുബന്ധിച്ച് നാളെ എറണാകുളത്ത് പ്രമോഷണൽ മീറ്റിംഗ് നടക്കും. വൈകിട്ട് അഞ്ച് മണിക്ക് പലാരിവട്ടം ഫ്ലൈ ഓവറിനടുത്തുള്ള ‘ എക്ളീഷ്യാ. സെൻ്ററിലാണ് മീറ്റിംഗ് നടക്കുന്നത്. നവം 10 ന് വൈകിട്ട് 5.30 നാണ് അവാർഡ് സമർപ്പണം.

ഭാരതമെമ്പാടും സുവിശേഷ പ്രവർത്തകർക്കെതിരെ സംഘപരിവാർ നടത്തുന്ന ആക്രമണങ്ങളിൽ ഉച്ചത്തിൽ പ്രതികരിക്കുന്ന ഏക വ്യക്തിയാണ് മാത്യു ശാമുവൽ..

നാളെ എക്ളീഷ്യായിൽ നടക്കുന്ന പ്രമോഷണൽ മീറ്റിംഗിൽ വിശ്വാസികളും പാസ്റ്റർമാരും പങ്കെടുക്കും. ക്രൈസ്തവചിന്ത പ്രവർത്തകരും ഈ മീറ്റിംഗിൽ പങ്കെടുക്കും.

*ആഭരണ വിഷയത്തില്‍ ഐ.പി.സി ജനറല്‍ പ്രസിഡന്റ് റവ.വല്‍സന്‍ ഏബ്രഹാമിന്റെ നിലപാട് കിറുകൃത്യം*