എറണാകുളം : ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ എറണാകുളം ഹെബ്രോൺ സഭയിൽ 21 ദിന ഉപവാസ പ്രാർത്ഥന ഒക്ടോബർ 27ന് ആരംഭിക്കും. നവംബർ 16ന് സമാപിക്കും.
കർത്താവിൽ പ്രസിദ്ധരും കൃപാവര പ്രാപ്തരുമായ ദൈവദാസന്മാരാണ് വിവിധ യോഗങ്ങളിൽ ശുശ്രൂഷിക്കുന്നത് പാസ്റ്റർമാരായ കെ.സി ശാമുവേൽ, സണ്ണി അലക്സാണ്ടർ, എം പി ജോസ്, റിജു ജോസഫ്, ജോസഫ് എം.പി, കെ കെ ബാബു വൈക്കം, അമിജിത്ത്, ബി. വർഗീസ്, പിസി ചെറിയാൻ, റെജി കോതമംഗലം, എം കെ സ്കറിയ കായംകുളം തുടങ്ങിയവർ ശുശ്രൂഷിക്കും.
സഭാ ശുശ്രൂഷകൻ പാസ്റ്റർ എം ജെ ഡൊമിനിക് ആത്മീയ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്കും പ്രാർത്ഥനയ്ക്കും 9072809793 എന്ന നമ്പരിൽ ബന്ധപ്പെടുക




