ഹൈദരാബാദിലേക്ക് പോയ ബസിന് തീപിടിച്ചു; 11 യാത്രക്കാര്‍ക്ക് ദാരുണാന്ത്യം, ഒമ്പത് പേരെ കാണ്‍മാനില്ല

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ കർണൂർ ജില്ലയില്‍ ഹൈദരാബാദ്-ബെംഗുളൂരു ദേശീയ പാതയില്‍ സ്വകാര്യ ബസിന് തീപിടിച്ചു.

11 യാത്രക്കാർ വെന്ത് മരിച്ചു ബസ് പൂർണമായും കത്തി നശിച്ച നിലയിലാണ്. കർണൂലിന്റെ പ്രാന്തപ്രദേശമായ ചിന്നത്തേക്കൂറില്‍ ദേശീയപാത 44 ല്‍ ബെംഗളൂരുവില്‍ നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്ന സ്വകാര്യ വോള്‍വോ ബസിനാണ് തീപിടിച്ചത്.

അപകടസമയത്ത് ബസില്‍ 40 ഓളം പേർ ഉണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. അതില്‍ 12 പേർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അതേസമയം മരിച്ചവരുടെ കൃത്യമായ വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങള്‍ നടത്തിവരികയാണ്.

‘ഏകദേശം 3 മണിയോടെ, കാവേരി ട്രാവല്‍സിന്റെ ഒരു വോള്‍വോ ബസ് ഹൈദരാബാദില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്നു. ഒരു ഇരുചക്രവാഹനത്തില്‍ ഇടിച്ചു. ഈ ഇരുചക്ര വാഹനം ബസില്‍ അടിയില്‍ കുരുങ്ങി. റോഡുമായി ഉരസി ആദ്യം ഇരുചക്ര വാഹനത്തിനു തീപിടിച്ചു. ഉടൻ തന്നെ ഇരു ചക്രവാഹനത്തിന്റെ പെട്രോള്‍ ലീക്കായ ടാങ്കിനു തീ ഉണ്ടാക്കുകയും തീപിടുത്തത്തിലേക്ക് നയിക്കുകയും ചെയ്തു,’ കർണൂല്‍ പോലീസ് സൂപ്രണ്ട് വിക്രാന്ത് പാട്ടീല്‍ വ്യക്തമാക്കി

അപകടത്തിന് ശേഷം ബസിൻറെ ഡ്രൈവറും ക്ലീനറും ഓടി രക്ഷപ്പെട്ടതായി അധികൃതർക്ക് വിവരം ലഭിച്ചു. സംഭവസമയത്ത് യാത്രക്കാർ ഉറങ്ങിപ്പോയതിനാല്‍ മരണസംഖ്യ ഉയർന്നേക്കുമെന്ന് പ്രതീക്ഷിക്കുന്നു. അപകടസ്ഥലത്ത് തുടർച്ചയായി മഴ പെയ്യുന്നതിനാല്‍ രക്ഷാപ്രവർത്തനങ്ങള്‍ക്ക് തടസം നേരിടുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.

സംഭവത്തില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാഗങ്ങളെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തില്‍ പങ്കു ചേരുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു. ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

സംഭവത്തില്‍ ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി വിശദീകരണം തേടി. എല്ലാ മുതിർന്ന ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങളില്‍ പങ്കെടുക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു. പരിക്കേറ്റവർക്കും ഇരകള്‍ക്കും ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കാനും മരണസംഖ്യ ഉയരുന്നത് തടയാൻ അടിയന്തര നടപടികള്‍ സ്വീകരിക്കാനും അദ്ദേഹം നിർദേശിച്ചു.

ദാരുണമായ അപകടത്തില്‍ മുൻ മുഖ്യമന്ത്രിയും വൈഎസ്‌ആർസിപി മേധാവിയുമായ വൈഎസ് ജഗൻ മോഹൻ റെഡ്ഡിയും ദുഖം പ്രകടിപ്പിച്ചു. ദാരുണമായ അപകടത്തില്‍ ജീവൻ നഷ്ട പ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അദ്ദേഹം ഹൃദയംഗമമായ അനുശോചനം അറിയിച്ചു.

*ആഭരണ വിഷയത്തില്‍ ഐ.പി.സി ജനറല്‍ പ്രസിഡന്റ് റവ.വല്‍സന്‍ ഏബ്രഹാമിന്റെ നിലപാട് കിറുകൃത്യം*