വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ വൈറ്റ് ഹൗസിന്‍റെ പുറത്തെ ഗേറ്റിലേക്ക് വാഹനമോടിച്ച് കയറ്റി പരിഭ്രാന്തി സൃഷ്ടിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ ഉണ്ടായിരുന്ന സമയത്താണ് സംഭവം.
ചൊവ്വാഴ്ച രാത്രി പത്തരയോടെ വൈറ്റ് ഹൗസിലെ ഗേറ്റില്‍ അതിവേഗത്തില്‍ വന്ന കാർ ഇടിച്ചുകയറുകയായിരുന്നു. കഴിഞ്ഞ വർഷം ജനുവരിയിലും മേയിലും സുരക്ഷാ കവാടത്തില്‍ സമാനമായ വാഹനാപകടങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു.
വാഹനമോടിച്ച വ്യക്തിയെക്കുറിച്ചോ അയാളുടെ ലക്ഷ്യത്തെക്കുറിച്ചോ കൂടുതല്‍ വിശദാംശങ്ങള്‍ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.Dailyhunt




