ഐപിസി മലബാർ കേരള സ്റ്റേറ്റ് പ്രഥമ ശുശ്രൂഷക സമ്മേളനം നടന്നു

നിലമ്പൂർ: ഐപിസി മലബാർ കേരള സ്റ്റേറ്റ് പ്രഥമ ശുശ്രൂഷക സമ്മേളനം എടക്കര പ്രസ്റ്റീജ് പാലസ് ഓഡിറ്റോറിയത്തിൽ ഐ. പി.സി ജനറൽ പ്രസിഡൻ്റ് റവ.ഡോ. ടി വൽസൺ എബ്രഹാം പ്രാർത്ഥിച്ച് ഉദ്ഘാനം ചെയ്തു . ഐപിസി മലബാർ കേരള സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ ജോൺ ജോർജ് യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു.

സമ്മേളനം രാവിലെ 9.30 ന് പ്രാർത്ഥിച്ച് ആരംഭിച്ചു . വിവിധ സെക്‌ഷനുകളിലായി പാസ്റ്റർ റവ. ഡോ സണ്ണി ഫിലിപ്പ് ( ഐ.പി.സി മധ്യപ്രദേശ് സ്റ്റേറ്റ് പ്രസിഡൻ്റെ് ) പാസ്റ്റർ കെ. പി കുര്യൻ (ഐ.പി.സി കേരള സ്റ്റേറ്റ് സെക്രട്ടറി) പാസ്റ്റർ രാജു ആനീക്കാട് (ഐ.പി.സി കേരള സ്റ്റേറ്റ് ജോ. സെക്രട്ടറി) എന്നിവർ സമ്മേളനത്തിൽ ദൈവവചനം സംസാരിച്ചു.

പാസ്റ്റർ ബിജോയ് കുര്യാക്കോസ് (ഐ.പി.സി മലബാർ കേരള സ്റ്റേറ്റ് സെക്രട്ടറി) പാസ്റ്റർ ജോയ് ഗീവർഗീസ് (ഐ.പി.സി മലബാർ കേരള സ്റ്റേറ്റ് ജോ.സെക്രട്ടറി) എന്നിവർ പല സെക്‌ഷനുകളിലായി യോഗങ്ങൾക്ക് അദ്ധ്യക്ഷത വഹിച്ചു. ബ്രദർ. വിൻസൻ്റെ തോമസ് (ഐ.പി.സി മലബാർ കേരള സ്റ്റേറ്റ് ജോ.സെക്രട്ടറി)
പാസ്റ്ററുമാരായ എബ്രഹാം മാത്യൂ ബാംഗ്ലൂർ ,
സന്തോഷ് മാത്യൂ , ജെയിംസ് അലക്സാണ്ടർ , ബ്രദർ തോമസ് ജോർജ് കണ്ണൂർ, ബ്രദർ ജെയിംസ് വർക്കി (ഐ.പി.സി ജനറൽ കൗൺസിൽ മെമ്പർ) തുടങ്ങിയ ദൈവദാസന്മാർ ആശംസകൾ അറിയിച്ചും.

സമ്മേളനത്തിൽ ഐ. പി. സി ജനറൽ കൗൺസിൽ മെമ്പർ പാസ്റ്റർ വർഗ്ഗീസ് മാത്യു 135- സങ്കീർത്തനം
വായിക്കുകയും പാസ്റ്ററുമാരായ
കെ.സി ഉമ്മൻ ,ജോസ് വർഗ്ഗീസ് , ജെയിംസ് വർഗ്ഗീസ്, കെ യു ജോയി, എം.ജെ മത്തായി , രാജൻ ഈശ്ശായി , വി റ്റി അന്ത്രയോസ് , എം.എം മാത്യൂ ,സാംകുട്ടി കോഴാമല , അലക്സ് പാപ്പച്ചൻ, ബിജു വർഗ്ഗീസ് എന്നിവർ ശുശ്രൂഷകളുടെ അനുഗ്രഹത്തിനായി വിവിധ സെക്ഷനുകളിൽ പ്രാർത്ഥനക്ക് നേതൃത്വം നല്കി . മലബാർ കേരള സ്റ്റേറ്റ് ട്രഷർ ബ്രദർ ജോർജ് തോമസ് യോഗത്തിൽ പങ്കെടുത്തവർക്ക് നന്ദി അറിയിച്ചു. ബ്രദർ ജെസ്‌വിൻ ജോൺ ആരാധന ശുശ്രഷകൾക്ക് നേതൃത്വം നല്കി.

ജനറൽ കൗൺസിൽ നിയമിച്ച മലബാർകേരള സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളെയും പുത്രികാ സംഘടനകളായ പി.വൈപി.എ , സണ്ടേസ്‌കൂൾ, വിമൺസ് ഫെലോഷിപ്പ് എക്സിക്യൂട്ടീവ് അംഗങ്ങളെ സമ്മേളനത്തിൽ പാസ്റ്റർ കെ പി കുര്യൻ പരിചയപ്പെടുത്തി. ഐ.പി.സി മലബാർ മേഖല പ്രസിഡൻ്റെ് പാസ്റ്റർ ജോൺ ജോർജ് അവരെ അനുഗ്രഹിച്ച് പ്രാർത്ഥിച്ചു.

മലബാറിൽ നടന്ന ശുശ്രൂഷക സമ്മേളനത്തിൽ 500 ൽ അധികം ശുശ്രൂഷകന്മാർ പങ്കെടുത്തു. മലബാറിൽ സെൻ്റർ പാസ്റ്റർമാരും ശുശ്രൂഷകന്മാരും ഒരുമിച്ച് ഒരു സമ്മേളനത്തിന് ഇത്രയധികം പേര് കൂടുന്നത് ആദ്യമായിട്ടാണന്ന് സംഘാടകർ അറിയിച്ചു . ഐ.പി.സി മലബാർ കേരള സ്റ്റേറ്റ് എക്സിക്യൂട്ടീവ്സ് സമ്മേളനത്തിന് നേതൃത്വം നല്കി.